സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലക്ക, ഇതിന്റെ സുഗന്ധവും ഗുണവും ഒരേപോലെ പ്രധാനമാണ്.
വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അസിഡിറ്റി, മലബന്ധം, വയറുവേദന, അതായത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കും ഓക്കാനം, ഛർദ്ദി എന്നിവയ്ക്കും ഏലക്ക വളരെ സഹായകരമാണ്.
ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ വായ്, ചർമ്മ കാൻസറിനെ ചെറുക്കാൻ സഹായിക്കും.
പൊണ്ണത്തടി കുറയ്ക്കാൻ ഏലയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഏലക്ക രക്തം മൃദുവാക്കാന്‍ സഹായിയ്ക്കുന്നു. ഏലക്ക കഴിയ്ക്കുന്നതു മൂലം, സിരകളിലെ രക്തചംക്രമണം മെച്ചപ്പെടുന്നു
ചെറിയ ഏലക്ക കഴിക്കുന്നത് മൂത്രത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു, വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ഏലക്ക. അതിനാല്‍, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലക്ക സഹായിക്കുന്നു
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലക്ക സഹായിക്കുന്നു. ഏലക്ക പതിവായി കഴിക്കുന്നത് ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലക്ക വളരെ നല്ലതാണ്.