Importance of Breakfast: പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പറയുന്നത്.. ഇത് തന്നെ പ്രഭാത ഭക്ഷണത്തിന്‍റെ പ്രാധാന്യം വ്യക്തമാകുന്നു.

Nov 02,2023
';


പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

';


പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ അത് മുടക്കുകയോ ചെയ്യരുത്.

';


പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും.

';


രാത്രിയില്‍ 6-8 മണിക്കൂര്‍ ഉറങ്ങിയതിന് ശേഷം ഒരു പുതിയ ദിവസം ആരംഭിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്.

';

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുക മാത്രമല്ല, ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു

പഠനം അനുസരിച്ച് പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

';

ശരീരഭാരം വര്‍ദ്ധിപ്പിക്കും

ശരീരഭാരം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഫലം മറിച്ചായിരിയ്ക്കും.

';

മാനസികാവസ്ഥയെ ബാധിക്കുന്നു

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. കൂടാതെ, ഇത് ശരീരത്തിന്‍റെ ഊര്‍ജ്ജനിലയെ സാരമായി ബാധിക്കുന്നു.

';

തലവേദന

മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിന് ശേഷം നിങ്ങള്‍ പ്രഭാതഭക്ഷണം കൂടി ഒഴിവാക്കുന്നത് തലവേദനയ്ക്ക് കാരണമാകാം.

';

. മുടി കൊഴിച്ചിലിന് വഴി തെളിക്കും

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മുടി കൊഴിച്ചിലിന് വഴി തെളിക്കും. ഒരു ദിവസത്തെ പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം രോമകൂപങ്ങളുടെ വളര്‍ച്ചയെ സഹായിയ്ക്കുന്നു. അതിനാല്‍, മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും ധാരാളം പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം കഴിയ്ക്കാം

';

VIEW ALL

Read Next Story