ഹസ്സാവി അരിയുടെ പ്രത്യേകത

അതായത് ഈ അരിയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇതിന്‍റെ കൃഷി, വിളയുന്ന രാജ്യം, കാലാവസ്ഥ എല്ലാം ഏറെ വ്യത്യസ്തമാണ്.... ഈ അരി കത്തുന്ന ചൂടില്‍ മരുഭൂമിയിലും വളരുന്നു!! .ഈ അരി ഉത്പാദിപ്പിക്കുന്നത് അത്തരത്തിലുള്ള ഒരു രാജ്യമാണ്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നാം...!!

Zee Malayalam News Desk
Sep 15,2023
';

ഹസ്സാവി അരിയുടെ വില

ലോകത്തെ ഏറ്റവും വില കൂടിയ അരിയാണ് ഹസ്സാവി അരി (Hassawai Rice). ഇതിന്‍റെ വില കിലോയ്ക്ക് 50 സൗദി റിയാലാണ്. ഹസ്സാവി അരി (Hassawai Rice) വില ഇന്ത്യൻ രൂപയിലേക്ക് മാറ്റുകയാണെങ്കിൽ അതിന്‍റെ വില 1000 മുതൽ 1100 രൂപ വരെയാകും...!!

';

ഹസ്സാവി അരി ബിരിയാണി

അറബ് രാജ്യങ്ങളിൽ ബിരിയാണി ഉണ്ടാക്കാൻ ഹസ്സാവി അരിയാണ് (Hassawai Rice) ഉപയോഗിക്കുന്നത്. പലരും ഹസ്സാവി അരിയെ (Hassawai Rice) ചുവന്ന അരി എന്നും വിളിക്കുന്നു.

';

ഹസ്സാവി അരി കൃഷി

ഹസ്സാവി അരി (Hassawai Rice) വളരെ ചൂടുള്ള വേനൽക്കാലത്ത് വളരുന്നു, തുടർന്ന് നവംബർ-ഡിസംബർ മാസങ്ങളിൽ വിളവെടുക്കുന്നു. ഈ നെല്ല് വളര്‍ത്താന്‍ ഏറെ അധ്വാനം ആവശ്യമാണ്. ആഴ്ചയിൽ അഞ്ച് ദിവസം മാത്രമാണ് ഈ നെൽകൃഷിക്ക് വെള്ളം ആവശ്യമുള്ളത്.

';

ഹസ്സാവി അരി

ഹസ്സാവി അരിയുടെ (Hassawai Rice) ചോറ് കഴിച്ചാൽ പ്രായമായ ഒരാൾ ചെറുപ്പമാകും എന്ന് പറയപ്പെടുന്നു...!!

';

ഹസ്സാവി അരിയെക്കുറിച്ച് അറിയാം

ഹസ്സാവി അരി (Hassawai Rice) സൗദി അറേബ്യയിൽ കൃഷി ചെയ്യുന്നു. ഇത് 48 ഡിഗ്രി സെൽഷ്യസിൽ വളരുന്നു..!! പക്ഷെ അതിന്‍റെ വേരുകള്‍ എല്ലായ്പ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കണം. അതിനാല്‍ എപ്പൊഴും വെള്ളത്തിന്‍റെ അളവ് ശ്രദ്ധിക്കണം.

';

ഹസ്സാവി അരി (Hassawai Rice)

മരുഭൂമിയിൽ വിളയുന്ന ഈ അരി വളരെ രുചികരമാണ്. ഈ അരിക്ക് പോഷകഗുണവും വളരെ കൂടുതലാണ്.

';

ആ അരിയെക്കുറിച്ച് അറിയാമോ?

കൊടും വേനലിൽ മരുഭൂമിയിൽ വളരുന്ന ഈ അരി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബിരിയാണി ആളുകള്‍ വളരെ സന്തോഷത്തോടെയാണ് കഴിക്കുന്നത്.

';

Most Expensive Rice: ലോകത്തെ ഏറ്റവും വില കൂടിയ അരി ഏതാണെന്നറിയാമോ?

Most Expensive Rice: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നായ ബിരിയാണി ഉണ്ടാക്കാന്‍ പ്രധാമായും ഉപയോഗിക്കുന്നത് ബസുമതി അരിയാണ്. അതിനാല്‍ തന്നെ ഇതിന് ഡിമാന്‍ഡും ഒപ്പം വിലയും കൂടുതലാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും വിലകൂടിയ അരി ഏതാണ് എന്നറിയാമോ?

';

VIEW ALL

Read Next Story