White Bread vs. Brown Bread: പോഷകം

തവിട്ടു(ബ്രൗൺ) നിറത്തിലുള്ള ബ്രെഡിൽ വെള്ള നിറത്തിലുള്ള ബ്രെഡിനേക്കാൾ അധികമായി വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ, ധാതുക്കൾ, എന്നിവ അടങ്ങിയിട്ടുണ്ട്. കാരണം ഇവ വ്യത്യസ്ഥ തരത്തിലുള്ള ധാന്യങ്ങൾ ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.

';

നാര്

വെളുത്ത ബ്രെഡിനെ അപേക്ഷിച്ച് തവിട്ട് നിറത്തിലുള്ള ബ്രെഡിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് വളരെ കുറവാണ്. ​

';

​ഗ്ലൈമിക് സൂചിക

വെളുത്ത ബ്രെഡിൽ ഉയർന്ന​ ​ഗ്ലൈസമിക് സൂചികയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേ​ഗം ഉയർത്താൻ കാരണമാകുന്നു. അത് പ്രമേഹരോ​ഗികൾ അധികം കഴിക്കുന്നത് നല്ലതല്ല.

';

പ്രോസസ്സിം​ഗ്

വളരെയധികം പ്രോസസ്സ് ചെയ്ത് തയ്യാറാക്കുന്നതാണ് വൈറ്റ് ബ്രെഡ്. ഇത് ആരോ​ഗ്യത്തിന് യാതൊരു വിധത്തിലുള്ള ​ഗുണവും നൽകുന്നില്ല. കാരണം പ്രോസസ്സിം​ഗിലൂടെ ഇതിലെ പോഷകമെല്ലാം നഷ്ടപ്പെടുന്നുണ്ട്.

';

ഫാറ്റ്

കൊഴുപ്പിന്റെ കാര്യമെടുക്കുമ്പോൾ രണ്ട് ബ്രെഡിലും കുറഞ്ഞ അളവിൽ ഫാറ്റ് അടങ്ങിയിട്ടുണ്ട്.

';

ബ്രൗൺ ബ്രെഡ്

രണ്ടു ബ്രെഡുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ബ്രൗൺ ബ്രെഡാണ് താരതമ്യേന കഴിക്കുന്ന വ്യക്തിക്ക് കുറച്ചെങ്കിലും പോഷണം പ്രധാനം ചെയ്യുന്നത്.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവാ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story