ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകൾ എന്ന് അറിയപ്പെടുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ഡിപ്രഷൻ കുറയ്ക്കുക, രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഇതിനുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒമേഗ 3 ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ്. മീനിന് പുറമേ ഒമേഗ 3 ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
എഎൽഎ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ പ്രധാന ഭക്ഷണമാണ് ചിയ സീഡ്സ്. അതോടൊപ്പം ധാരാളം ഫൈബറും പ്രോട്ടീനും ഇതിൽ അടങ്ങിയിരിക്കുന്നു.
ഫ്ലാക്സ് സീഡിൽ ധാരാളമായി ഒമേഗ 3 ആൽഫ ലിനോലെനിക് ആസിഡ് അടങ്ങിയിരിക്കുന്നു. അതോടൊപ്പം ഫൈബർ, പ്രോട്ടീൻ, മഗ്നീഷ്യം, മാന്ഗനീസും ഫ്ലാക്സ് സീഡിൽ ധാരാളമുണ്ട്.
ഹെംപ് സീഡുകൾ ധാരാളമായി ഒമേഗ 3 അടങ്ങിയിരിക്കുന്നു. അതിന് പുറമേ പ്രോട്ടീൻ, മഗ്നീഷ്യം, അയൺ, സിങ്ക് എന്നിവയും ഹെംപ് സീഡുകളിൽ അടങ്ങിയിരിക്കുന്നു
ഭക്ഷണത്തിൽ ഒമേഗ 3 ലഭിക്കാനുള്ള മാർഗങ്ങളിലൊന്നാണ് സോയാബീൻ. പ്രോട്ടീൻ, ഫൈബർ, ഫോളേറ്റ് പൊട്ടാസ്യം, മഗ്നീഷ്യം വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങളും സോയാബീനിൽ അടങ്ങിയിട്ടുണ്ട്.
വാൾനട്ടുകൾ എഎൽഎ ഒമേഗ 3യുടെ മികച്ച കലവറയാണ്. ആന്റി ഓക്സിഡന്റുകൾ, ഫൈബർ, പ്രോട്ടീൻ ഇവയടങ്ങിയ വാൾനട്ട് വിഷാദം അകറ്റാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കിഡ്നി ബീൻസ് എന്ന വൻപയർ എഎൽഎ ഒമേഗ 3യുടെ മികച്ച ഉറവിടമാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയേറെ ഗുണം ചെയ്യുന്നു.