Toothache: പല്ലുവേദന

പല്ലുവേ​ദന ഒരു വലിയ പ്രശ്നം തന്നെയാണ്. ദന്തക്ഷയം, മോണരോഗം, ദന്തസംബന്ധമായ അണുബാധകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ മൂലമുണ്ടാകുന്ന ഒരു പ്രശ്നമാണ് പല്ലുവേദന. പല്ലുവേദന മാറ്റാനുള്ള ചില വീട്ടുവൈദ്യങ്ങൾ അറിയാം.

';

ഉപ്പുവെള്ളം

പല്ലുവേദനയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് ഉപ്പുവെള്ളം കവിൾക്കൊള്ളുകയെന്നത്. ഇത് വായിലെ സൂക്ഷ്മാണുക്കളോട് പോരാടുകയും പ്രകോപനം കുറയ്ക്കുകയും ചെയ്യുന്നു.

';

​ഗ്രാമ്പൂ

ഗ്രാമ്പൂ എണ്ണയിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ വേദനസംഹാരിയായ യൂജെനോൾ ആൻറി ബാക്ടീരിയൽ, വീക്കം കുറയ്ക്കുന്നു. ഒരു പഞ്ഞി ഗ്രാമ്പൂ ഓയിലിൽ മുക്കി വേദനയുള്ള പല്ലിൽ വയ്ക്കാവുന്നതാണ്.

';

കോൾഡ് കംപ്രസ്

കോൾഡ് കംപ്രസ് വീക്കം കുറയ്ക്കാൻ സഹായിക്കുകയും ദന്ത വേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യും. ഒരു ഐസ് പാക്ക് കവിളിൽ പതിനഞ്ച് മിനിറ്റ് നേരം വയ്ക്കുന്നത് വീക്കം കുറയ്ക്കും.

';

പെപ്പർമിന്റ് ടീ

പല്ലുവേദനയ്ക്ക് പെപ്പർമിന്റ് ചായ നല്ലതാണ്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിലുണ്ട്.

';

ഹൈഡ്രജൻ പെറോക്സൈഡ്

വായിലെ ബാക്ടീരിയയും അസ്വസ്ഥതയും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ഇല്ലാതാക്കാം. തുല്യ അളവിൽ വെള്ളം, 3% ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ചേർത്ത് ഉപയോ​ഗിക്കാം. മൗത്ത് വാഷായി ഉപയോഗിക്കാം ഇത്.

';

വെളുത്തുള്ളി

വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, വേദനസംഹാരി ഗുണങ്ങളുണ്ട്. ഇത് പല്ലുവേദനയെ ഇല്ലാതാക്കാൻ സഹായിക്കുന്നു . ഒരു വെളുത്തുള്ളി അല്ലി ചതച്ച് പേസ്റ്റ് ഉണ്ടാക്കി വേദനയുള്ള പല്ലിൽ നേരിട്ട് പുരട്ടുക.

';

VIEW ALL

Read Next Story