Foodie

ദിവസവും വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാകും ഭൂരിഭാ​ഗം ഭക്ഷണപ്രിയരും. ഓരോ ഭക്ഷണത്തിൻ്റെയും രുചിയും മണവും ഭം​ഗിയും ആസ്വദിച്ച് കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏഴ് കരിയറുകൾ ഇവയാണ്.

';

ഷെഫ്

ഭക്ഷണത്തിനോടുള്ള പാഷൻ ഒരു കലയാക്കി മാറ്റുന്നവരാണ് ഷെഫുമ്മാർ. സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാനും, രുചിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താനും ഭക്ഷണം കഴിക്കുന്നവരെ സന്തോഷിപ്പിക്കാനും നിങ്ങൾക്ക് ഒരു ഷെഫ് ആകാവുന്നതാണ്.

';

ഫുഡ് ഫോട്ടോ​ഗ്രാഫർ

ഭക്ഷണത്തിൻ്റെ ഭം​ഗി മനോ​ഹരമായി പകർത്തുന്നതാണ് ഒരു ഫുഡ് ഫോട്ടോ​ഗ്രാഫറിൻ്റെ ജോലി. റെസ്റ്റോറൻ്റുകൾ, സമൂഹമാധ്യമങ്ങൾ, പാചക പുസ്തകങ്ങൾ എന്നിവയ്ക്ക് വേണ്ടി ഭക്ഷണത്തിൻ്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പകർത്താൻ നിങ്ങൾക്ക് ഈ കരിയർ തിരഞ്ഞെടുക്കാം.

';

ഫുഡ് ബ്ലോ​ഗർ

ലക്ഷകണക്കിന് ഫുഡ് വ്ലോ​ഗർമാരാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ കണ്ടൻ്റുകൾ പങ്കുവയ്ക്കുന്നത്. ഒരു ഫുഡ് ബ്ലോ​ഗർ എന്ന നിലയിൽ ക്വാളിറ്റിയുള്ള ഫുഡ് കണ്ടൻ്റുകൾ പങ്കുവച്ച്, ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇവർക്ക് കഴിയും.

';

റെസിപ്പി ഡെവലപ്പർ‌

പാചക ബുക്കുകൾ, മാ​ഗസിനുകൾ, ബ്രാൻഡുകൾ എന്നിവയ്ക്കായി ഒറിജിനൽ പാചകകുറിപ്പുകൾ വികസിപ്പിച്ചെടുക്കുന്നവരാണ് റെസിപ്പി ഡെവലപ്പർമാർ. ക്രിയേറ്റിവിറ്റിയെ പാചക ശാസ്ത്രവുമായി സംയോജിപ്പിച്ച് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് ഈ കരിയർ തിരഞ്ഞെടുക്കാം.

';

ഫുഡ് സ്റ്റൈലിസ്റ്റ്

ഫുഡ് ഫോട്ടോ​ഗ്രാഫിക്കും അവതരണങ്ങൾക്കുമായി ഭക്ഷണവിഭവങ്ങൾ കലാപരമായി ക്രമീകരിക്കുന്നവരാണ് ഫുഡ് സ്റ്റൈലിസ്റ്റുകൾ. ഓരോ പ്ലേറ്റിലുള്ള വിഭവങ്ങളും കാണുന്നവർക്ക് കൊതിയാകുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് ഇവരുടെ ജോലി.

';

ന്യൂട്രീഷണിസ്റ്റ്

മറ്റുള്ളവരുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കാനും കൃത്യമായതും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണം തിരഞ്ഞെടുക്കാനും സഹായിക്കുന്നവരാണ് ന്യൂട്രീഷണിസ്റ്റ്.

';

ഫുഡ് ക്രിട്ടിക്സ്‌

ഒരു ഫുഡ് ക്രിട്ടിക്സ് എന്ന നിലയിൽ നിങ്ങൾ വ്യത്യസ്തമായ പല റെസ്റ്റോറൻ്റുകളിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം മികച്ച നിരൂപണങ്ങൾ നൽകുന്നു. ഈ നിരൂപണങ്ങൾ മറ്റുള്ളവർക്ക് വഴികാട്ടാനും ഫുഡ് മേഖലയിലെ ട്രെൻഡിനെ കുറിച്ച് പഠിക്കാനും സഹായിക്കുന്നു.

';

VIEW ALL

Read Next Story