സിക്കിമിൽ മിന്നൽ പ്രളയത്തിൽ ദിക്ചുവിലെയും തൂങ്ങിലെയും രണ്ട് പാലങ്ങൾ തകർന്നു.
സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത് വന്നു.
23 സൈനികരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും എൻഡിആർഎഫ് സ്ഥിരീകരിച്ചു.
വെള്ളപ്പൊക്കത്തിൽ മൂന്ന് സിവിലിയൻമാർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഗാംഗ്ടോക്കിനെ ബന്ധിപ്പിക്കുന്ന റോഡുകൾ തകർന്നതിനാൽ ഗതാഗതം നിർത്തിവച്ചു.
നഗരത്തിലെ സിങ്തം സീനിയർ സെക്കൻഡറി സ്കൂളിൽ താൽകാലിക ദുരിതാശ്വാസ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.