ആദർശ് സുകുമാരൻ തിരക്കഥ എഴുതി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ

';


മമ്മൂട്ടിയും നടി ജ്യോതികയും ഒന്നിച്ചെത്തിയ കാതൽ ചിത്രം പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്

';


ഇപ്പോഴിതാ കാതൽ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീ‍‍ഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറും നടി ജ്യോതികയുടെ ഭർത്താവുമായ സൂര്യ.

';


എന്റെ ഓമന (ജ്യോതിക) പ്രണയത്തെ നിർവചിക്കുന്നതിൽ വി‍ജയിച്ചു എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്.

';


സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ കാതൽ ദി കോർ പോലുള്ള ചിത്രങ്ങൾ ഉണ്ടാകുന്നു എന്ന് തുടങ്ങിയാണ് സൂര്യയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

';


മമ്മൂട്ടിയുടെ അഭിനയ മികവിനെ എടുത്തു പറഞ്ഞ സൂര്യ കാതലിന്റെ മൊത്തം ടീമിനെ പ്രശംസിക്കാനും മറന്നില്ല.

';


തെന്നിന്ത്യയിലെ സൂപ്പർ താര ജോഡികളാണ് സൂര്യയും ജ്യോതികയും.

';


ആരാധകർ ഏറെയാണ് ഈ താരദമ്പതികൾക്ക്

';

VIEW ALL

Read Next Story