ബോളിവുഡിലെ മുൻനിര നായകൻമാരിൽ ശ്രദ്ധേയനായ താരമാണ് രൺവീർ സിംഗ്
ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന താരം വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്
അഭിനയം കൊണ്ടും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും രൺവീർ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു
2010ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്
അഭിനേതാവ് എന്നതിലുപരിയായി തിരക്കേറിയ ഒരു മോഡൽ കൂടിയാണ് റൺവീർ
2018 നവംബറിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ രൺവീർ സിംഗ് വിവാഹം കഴിച്ചു
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ
വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും ട്രോളുകൾക്ക് ഇരയാകാറുമുണ്ട്