മലയാള സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് റിമ കല്ലിങ്കൽ.
അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് റിമ.
ജേർണലിസത്തിൽ ബിരുദധാരിയായ റിമ 2008-ൽ നടന്ന മിസ് കേരള മത്സരത്തിൽ റണ്ണറപ്പായിരുന്നു.
2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ അരങ്ങേറ്റം കുറിച്ചത്.
അതേ വർഷം തന്നെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ റിമയുടെ പ്രകടനം കൈയ്യടി നേടി.
2012-ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമയ്ക്കായിരുന്നു.
2013ൽ സംവിധായകൻ ആഷിഖ് അബുവിനെ റിമ വിവാഹം കഴിച്ചു.