Solo Trip

കേരളത്തിൽ നിന്ന് അങ്ങ് സിക്കിമിലേക്ക് ഒരു യാത്ര! കുറഞ്ഞ ചെലവിൽ സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ?

Zee Malayalam News Desk
Nov 26,2024
';

സോളോ ട്രിപ്

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. കുറഞ്ഞ ചെലവിൽ സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? ഇതാ നിങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ

';

മൂന്നാർ, കേരള

ഇടുക്കി ജില്ലയിലെ മൂന്നാർ തേയിലത്തോട്ടങ്ങൾക്കും മൂടൽമഞ്ഞ് നിറഞ്ഞ മലനിരകൾക്കും പേരുകേട്ടതാണ്. ഇരവികുളം നാഷണൽ പാർക്ക്, ആനമുടി, മാട്ടുപ്പെട്ടി, പള്ളിവാസൽ, ചിന്നക്കനാലും ആനയിറങ്കലും, ടോപ്പ് സ്റ്റേഷൻ, ടീ മ്യൂസിയം എന്നിവ പ്രധാന ആകർഷണങ്ങളാണ്.

';

​ഗോകർണ, കർണാടക

കർണാടകയിലെ മനോഹരമായ ഒരു തീരദേശ പട്ടണമായ ഗോകർണം. അതിമനോഹരമായ കടൽത്തീരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ഓം ബീച്ച്, മഹാബലേശ്വര ക്ഷേത്രം, ജല കായിക വിനോദങ്ങൾ അങ്ങനെ നീളുന്നു ഗോകർണയുടെ വിശേഷങ്ങൾ.

';

ഷില്ലോങ്, മേഘാലയ

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിനെ കിഴക്കിൻ്റെ സ്കോട്ട്‌ലൻഡ് എന്ന് വിളിക്കാറുണ്ട്. പ്രകൃതി സ്‌നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരു പറുദീസയാണ് ഈ മനോഹരമായ ഹിൽ സ്റ്റേഷൻ.

';

വൈഷ്ണോ ദേവി ക്ഷേത്രം, ജമ്മു & കാശ്മീർ

ജമ്മു കശ്മീരിലെ ത്രികൂട പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണോ ദേവി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പവിത്രമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. 1 കോടി തീർത്ഥാടകർ പ്രതിവർഷം ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്. ഗുഹാക്ഷേത്രം എന്ന പേരിൽ ആണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ​

';

ഗാങ്ടോക്ക്, സിക്കീം

സിക്കിമിൻ്റെ തലസ്ഥാനമായ ഗാങ്‌ടോക്ക്, ഹിമാലയത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. കേബിൾ കാർ സവാരി, ഗോചെ ലാ ട്രക്ക്, ടീസ്റ്റാ നദി, താഷി വ്യു എന്നിങ്ങനെ നീളുന്നു അവിടുത്തെ മനോഹര കാഴ്ചകൾ.

';

Disclaimer:

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story