"പ്ര​കൃ​തി ഭീ​ക​ര​ത", ഇന്ത്യന്‍ പൈ​ല​റ്റു​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പാ​ക്കി​സ്ഥാ​ന്‍!!

പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​ക്കോ​ട്ടി​ല്‍ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പൈ​ല​റ്റു​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പാ​ക്കി​സ്ഥാ​​ന്‍.

Last Updated : Mar 8, 2019, 03:50 PM IST
"പ്ര​കൃ​തി ഭീ​ക​ര​ത", ഇന്ത്യന്‍ പൈ​ല​റ്റു​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പാ​ക്കി​സ്ഥാ​ന്‍!!

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​ക്കോ​ട്ടി​ല്‍ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പൈ​ല​റ്റു​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പാ​ക്കി​സ്ഥാ​​ന്‍.

ബോം​ബി​ട്ട് മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ വ​നം​വ​കു​പ്പാ​ണ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെയ്തിരിക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ഇ​ന്ത്യ​ന്‍ ജെ​റ്റു​ക​ള്‍ നടത്തിയ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ പ​രി​സ്ഥി​തി​ക്കു കോ​ട്ടം സം​ഭ​വി​ച്ചെ​ന്നു​മാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണം. 

സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ പൈ​ന്‍​മ​ര​ക്കാ​ട് ന​ശി​ച്ചു. "പ്ര​കൃ​തി ഭീ​ക​ര​ത" എ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തെ പാ​ക് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ന്ത്രി മാ​ലി​ക് അ​മീ​ന്‍ അ​സ്ലം വി​ശേ​ഷി​പ്പി​ച്ച​ത്. ഈ ​വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കാ​നാ​ണ് ഇപ്പോള്‍ പാ​ക്കി​സ്ഥാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. 

ഫെ​ബ്രു​വ​രി 26നാ​ണ് ബാ​ലാ​കോ​ട്ടി​ല്‍ ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജമ്മു-കാശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ 40 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്നു ഇന്ത്യ നടത്തിയ വ്യോ​മാ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് ഇ​ന്ത്യ അ​വ​കാ​ശ​പ്പെ​ട്ടി​രുന്നു. 

എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ ത​ള്ളി​ക്കളഞ്ഞ പാ​ക്കി​സ്ഥാ​ന്‍, ഇന്ത്യ വ്യോമാക്രമണം നടത്തി പൈ​ന്‍​മ​ര​ക്കാ​ട് ന​ശി​പ്പിച്ചു എന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. കൂടാതെ, ഈ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനും പാക്കിസ്ഥാന്‍ പദ്ധതിയിടുന്നുണ്ട്. 

 

Trending News