ലെബനൻ: പലസ്തീനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ സിഡോൺ നഗരത്തിലെ ഐൻ അൽ-ഹിൽവേയിലെ ക്യാമ്പിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം ക്യാമ്പിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിനായുള്ള തയാറെടുപ്പിനായി ഹമാസ് ആ സ്ഥലം ഉപയോഗിച്ചിരുന്നു. ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം അവർക്കെതിരെ നടപടി തുടരുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









