മുന്‍ വിശ്വസുന്ദരിയുടെ ഹൃദയ ഭേദകമായ കുറിപ്പ്‍!!

2017ലെ വിശ്വസുന്ദരിയും മിസ്‌ ദക്ഷിണാഫ്രിക്കയുമായ ഡെമി ലെ നെല്‍ പീറ്റേഴ്സ് പങ്കുവച്ച ഹൃദയഭേദകമായ ഇന്‍സ്റ്റഗ്രാം കുറിപ്പ് വായിച്ച് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

Last Updated : May 6, 2019, 12:31 PM IST
 മുന്‍ വിശ്വസുന്ദരിയുടെ ഹൃദയ ഭേദകമായ കുറിപ്പ്‍!!

2017ലെ വിശ്വസുന്ദരിയും മിസ്‌ ദക്ഷിണാഫ്രിക്കയുമായ ഡെമി ലെ നെല്‍ പീറ്റേഴ്സ് പങ്കുവച്ച ഹൃദയഭേദകമായ ഇന്‍സ്റ്റഗ്രാം കുറിപ്പ് വായിച്ച് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

പതിമൂന്നുകാരിയായ തന്‍റെ അനിയത്തി ഫ്രാഞ്ചെയുടെ മരണ വിവരമാണ് ഡെമി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. 

സെറിബെല്ലര്‍ അഗനെസിസ് എന്ന രോഗത്തോട് പോരാടി പരാജയപ്പെട്ട ശേഷമാണ് ഫ്രാഞ്ചെ വിട പറഞ്ഞത്. 

മറ്റു കുട്ടികളെ പോലെയുള്ള വളര്‍ച്ച ഫ്രാഞ്ചെയ്ക്ക് ഉണ്ടായിരുന്നില്ല. തലച്ചോറില്‍ ഒരു  സെറിബെല്ലമില്ലാതെ ജനിച്ച ഫ്രാഞ്ചെയ്ക്ക് സംസാരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല. 

 
 
 
 

 
 
 
 
 
 
 
 
 

My little Princess, Angel on Earth, biggest joy and baby sister, Franje, passed away earlier today. Our hearts are aching beyond measure but I am grateful knowing she’s forever relieved of the pain she experienced on earth. She’s laughing, running and playing in heaven just like we always hoped she would on earth . She’s free ! Thank you for all your prayers, love and support. Lief jou vir altyd my Sussa en eendag sal ons weer bymekaar wees!

A post shared by Demi-Leigh Nel-Peters (@demileighnp) on

കുഞ്ഞ് രാജകുമാരിയും ഭൂമിയിലെ മാലാഖയും വലിയ സന്തോഷവുമായിരുന്ന കുഞ്ഞനുജത്തി ഫ്രാഞ്ചെ മരണപ്പെട്ടു എന്ന് പറഞ്ഞു കൊണ്ടാണ് ഡെമി കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. 

അളക്കാനാകാത്ത വേദനയുണ്ടെങ്കിലും എന്നന്നേക്കുമായി അനുഭവിച്ചുകൊണ്ടിരുന്ന വേദനയില്‍ നിന്നുമവള്‍ രക്ഷപ്പെട്ടല്ലോ എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡെമി കുറിച്ചു. 

ഭൂമിയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച പോലെ ചിരിച്ചും കളിച്ചുമൊക്കെ ഇപ്പോള്‍ അവള്‍ സ്വര്‍ഗത്തില്‍ ജീവിക്കുകയാണെന്നും ഡെമി കുറിപ്പില്‍ പറയുന്നു. 

ഇപ്പോഴവള്‍ സ്വതന്ത്രയാണെന്നും പിന്തുണയ്ക്കുകയും സ്നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും  നന്ദി അറിയിച്ചാണ് ഡെമി കുറിപ്പ് അവസാനിപ്പിച്ചത്. 

ഡെമിയുടെ പങ്കാളിയും മുന്‍ ഫുട്ബോള്‍ താരവുമായ ടിം ടെബൊയും വേദനയറിയിച്ച് ട്വീറ്റ് ചെയ്തു. 

Trending News