Tahawwur Rana's Extradition: ഇന്ത്യക്ക് കൈമാറരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് കോടതി തള്ളി

മോദിയുടെ വാഷിംഗ്ടൺ സന്ദർശന വേളയിൽ തഹാവൂർ റാണയെ കൈമാറാൻ യുഎസ് പ്രസിഡന്റ് അംഗീകാരം നൽകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 7, 2025, 11:14 AM IST
  • തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീംകോടതി തള്ളി
  • പാകിസ്ഥാനിൽ ജനിച്ച മുസ്ലിം ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു അപേക്ഷ
  • ഈ അപേക്ഷയാണ് കോടതി തള്ളിയത്
Tahawwur Rana's Extradition: ഇന്ത്യക്ക് കൈമാറരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് കോടതി തള്ളി

ന്യൂയോർക്ക്: ഇന്ത്യക്ക്‌ കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീംകോടതി തള്ളി. പാകിസ്ഥാനിൽ ജനിച്ച മുസ്ലിം ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ കോടതിയിൽ അപേക്ഷ നൽകിയത്.  ഈ അപേക്ഷയാണ് കോടതി തള്ളിയത്.

Add Zee News as a Preferred Source

 

Also Read: ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം

കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുമെനന്ന് കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ വാഷിംഗ്‌ടൺ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് അംഗീകാരം നൽകിയിരുന്നു.  റാണയുടെ പുനഃപരിശോധനാ ഹർജി  ജനുവരിയിൽ സുപ്രീംകോടതി തള്ളിയതിനെ തുടർന്നായിരുന്നു ഈ നിലപാട്.  ഇപ്പോഴിതാ റാണയുടെ ഈ അപേക്ഷ കൂടെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ റാണയുടെ അവസാന വഴിയും അടഞ്ഞുവെന്ന് വേണം പറയാൻ.

Also Read: ബുധന്റെ ഇരട്ട രാജയോഗം ഇവർക്ക് നൽകും നേട്ടങ്ങളുടെ പെരുമഴ, നിങ്ങളും ഉണ്ടോ?

അറുപത്തിമൂന്നുകാരനായ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണ്.  2008 നവംബർ 26 ന് 175 ഓളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് ലഷ്കർ ഇ തൊയ്ബ ഭീകരൻ കൂടിയായ റാണ. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമ നടപടി നേരിടുന്നത്.  ഇയാളെ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് സഹായം നൽകിയ കേസിൽ 2011-ൽ യു.എസ്. കോടതി ശിക്ഷിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News