)
തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 44 ആയി. നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 279 പേരെ കാണാതായി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. മരിച്ചവരിൽ ഒരു അഗ്നിസേനാംഗവും ഉൾപ്പെടും.
വാങ് ഫുക് കോർട് എന്ന ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലാണ് തീപിടിച്ചത്. ഏഴോളം ബ്ലോക്കുകളിൽ തീപടർന്നതായാണ് വിവരം. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 അഗ്നിബാധയാണ് ഇവിടെയുണ്ടായിരിക്കുന്നത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള മേൽത്തട്ടിയിൽ തീപിടിച്ചതാണ് അപകട കാരണമെന്നാണ് വിവരം.
ഇനിയും നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്ലാറ്റുകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 800ലേറെ അഗ്നി രക്ഷാ പ്രവർത്തകരാണ് രക്ഷാപ്രവർത്തനുള്ളത്. തീഅണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒരു അഗ്നിരക്ഷാ സേനാംഗം കൊല്ലപ്പെട്ടു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിബാധയുണ്ടായ കെട്ടിടത്തിലെ താമസക്കാർക്ക് വേണ്ടി 1400 വീടുകൾ സജ്ജമാക്കിയിട്ടുള്ളതായി ഹോങ്കോങ്ങ് ഭവന മന്ത്രി വിശദമാക്കി. ഇതിൽ 280 വീടുകൾ തായ് പോയിൽ തന്നെയാണുള്ളത്. അതിനിടെ തായ് പോയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.