5.4, 5.7, 5.6 തീവ്രത രേഖപ്പെടുത്തിയ മൂന്ന് തുടർചലനങ്ങളാണ് പിന്നീട് ഉണ്ടായത്. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് ഏകദേശം 219 കിലോമീറ്റർ (173 മൈൽ) തെക്ക് സമുദ്രത്തിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ബ്യൂണസ് ഐറിസ്: അർജന്റീനയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്. അർജന്റീനയുടെയും ചിലിയുടെയും തെക്കൻ തീരങ്ങളിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് ഏകദേശം 219 കിലോമീറ്റർ (173 മൈൽ) തെക്ക് സമുദ്രത്തിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വ്യക്തമാക്കുന്നത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. തുടർന്നുള്ള 15 മിനിറ്റിൽ അതേ പ്രദേശത്ത് മൂന്ന് തുടർചലനങ്ങൾ കൂടിയുണ്ടായി. 5.4, 5.7, 5.6 തീവ്രത രേഖപ്പെടുത്തിയതായിരുന്നു തുടർചലനങ്ങളെന്ന് യുഎസ്ജിഎസ് അറിയിച്ചു. സുനാമി മുന്നറിയിപ്പിനെത്തുടർന്ന് ചിലിയുടെ തെക്കൻ തീരപ്രദേശമായ മഗല്ലൻ കടലിടുക്കിലെ മുഴുവൻ തീരപ്രദേശങ്ങളിലെ ആളുകളോടും അധികൃതർ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.