തെക്കൻ ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി രാജ്യത്തെ ഭൂകമ്പ ശാസ്ത്ര ഏജൻസി അറിയിച്ചു. സമീപ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മിൻഡാനാവേോ മേഖലയിലെ മനായ്ക്കടുത്തുള്ള കടലിലാണ് ഭൂകമ്പമുണ്ടായത്. 7.6 തീവ്രതയിൽ തുടങ്ങിയ ഭൂകമ്പം 7.5 ആയി പിന്നീട് കുറയുകയായിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് യുഎസ് കാലാവസ്ഥാ നിരീക്ഷണം സുനാമി ഭീഷണി പുറപ്പെടുവിച്ചു.
Patients and staff seen evacuating the Tagum City Davao Regional Medical Center in the Philippines amid intense shaking caused by magnitude 7.6 earthquake. pic.twitter.com/melwzIQdCy
— Noteworthy News (@newsnoteworthy) October 10, 2025
സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തുന്നുണ്ടെന്നും, രക്ഷാപ്രവർത്തനങ്ങൾ നടത്തുമെന്നും ഫിലിപ്പിനസ് പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ പറഞ്ഞു. മധ്യ, തെക്കൻ ഫിലിപ്പീൻസിലെ തീരദേശ പട്ടണങ്ങളിലെ ജനങ്ങളോട് ഉയർന്ന സ്ഥലങ്ങളിലേക്ക് ഉടൻ മാറണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









