'ബോക്കൊ ഹറാം' നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിക്കുന്നു: യൂനിസെഫ്

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യൂനിസെഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചതായി പറയുന്നു. നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദ വിഭാഗമായ ബോക്കൊ ഹറാമാണ് ഇതിനു പിന്നില്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016 -ലെ കണക്കിനെക്കാളും നാലു മടങ്ങാണ് ഇത്. 

Last Updated : Aug 23, 2017, 02:18 PM IST
'ബോക്കൊ ഹറാം'  നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിക്കുന്നു: യൂനിസെഫ്

അങ്കാറ: യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യൂനിസെഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചതായി പറയുന്നു. നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദ വിഭാഗമായ ബോക്കൊ ഹറാമാണ് ഇതിനു പിന്നില്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016 -ലെ കണക്കിനെക്കാളും നാലു മടങ്ങാണ് ഇത്. 

നൈജീരിയയിലെ വടക്കു-കിഴക്കന്‍ മേഖലയിലാണ് ബോക്കൊ ഹറാം കുട്ടികളെ ബോംബുകളായി ഉപയോഗിച്ചത്. ഇതില്‍ 55 പേരും 15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണ്, 27 ആണ്‍കുട്ടികളും. ഒരു കുട്ടിയുടെ ലിംഗം സ്‌ഫോടനത്തിനു വേണ്ടി ഉപയോഗിച്ചതിനാല്‍ തിരിച്ചറിയാനായിട്ടില്ലെന്നും യൂനിസെഫ് അറിയിച്ചു.

അതിക്രൂരമായ ഇത്തരം നടപടികള്‍ കാരണം ബോക്കൊ ഹറാം മോചിപ്പിച്ച കുട്ടികളില്‍ നിന്ന് ഭയം വിട്ടുമാറിയിട്ടില്ലെന്നും ഇവര്‍ക്കുവേണ്ടി യൂനിസെഫ് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പട്ടിണിയിലും, പോഷകാഹാരക്കുറവിലും ആഭ്യന്തര കലാപത്തിലും ആയിരങ്ങള്‍ മരിച്ചുവീഴുന്നതിനിടെയാണ് നൈജീരയയിലെ തീവ്രവാദി ആക്രമണവും ആളുകളെ കൊല്ലുന്നത്. ആഭ്യന്തര കലാപം മൂലം 17 ലക്ഷം ജനങ്ങളാണ് അഭയാര്‍ഥികളായത്. 85,000 കുട്ടികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. 

More Stories

Trending News