A Glimmer of Hope: ദുരിതക്കയത്തിലും ബെത്‌ലഹേമിൽ ക്രിസ്മസ് ദീപം തെളിഞ്ഞു; ക്രിസ്തുവിൻ്റെ പിറവിയിൽ പലസ്തീൻ്റെ പ്രത്യാശ

നീണ്ട രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം യേശുവിൻ്റെ ജന്മസ്ഥലമായ ബെത്‌ലഹേം ദീപാലംകൃതമായി. 

Written by - Arathi N Aji | Last Updated : Dec 7, 2025, 04:01 PM IST
  • ബെത്‌ലഹേമിലെ മാൻജർ സ്ക്വയറിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ദീപം തെളിയിച്ചു.
  • ഗാസയിലെ കനത്ത നാശനഷ്ടങ്ങളിലും കൂട്ടക്കൊലകളുടെയും ദുഃഖം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.
A Glimmer of Hope:  ദുരിതക്കയത്തിലും ബെത്‌ലഹേമിൽ ക്രിസ്മസ് ദീപം തെളിഞ്ഞു; ക്രിസ്തുവിൻ്റെ പിറവിയിൽ പലസ്തീൻ്റെ പ്രത്യാശ

വെസ്റ്റ് ബാങ്ക്: നീണ്ട രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം യേശുവിൻ്റെ ജന്മസ്ഥലമായ ബെത്‌ലഹേം ദീപാലംകൃതമായി. ഗാസയിൽ ഇസ്രയേൽ നടത്തിയ കൂട്ടക്കൊലയുടെ ഇരുണ്ട കാലത്തിന് അറുതിയായതോടെ, പ്രത്യാശയുടെയും അതിജീവനത്തിൻ്റെയും ക്രിസ്മസ് ആഘോഷിക്കുകയാണ് പലസ്തീൻ. ബെത്‌ലഹേമിലെ മാൻജർ സ്ക്വയറിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ദീപം തെളിയിച്ചു. രണ്ട് വർഷത്തിന് ശേഷം ആഘോഷിക്കുന്ന ഈ ക്രിസ്മസ് അതിജീവനത്തിൻ്റെ പ്രതീകവും, സ്വാതന്ത്ര്യത്തിൻ്റെ പ്രതീക്ഷയുമാണ്. എങ്കിലും, ഗാസയിലെ കനത്ത നാശനഷ്ടങ്ങളിലും കൂട്ടക്കൊലകളുടെയും ദുഃഖം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. കൂടാതെ, ഇസ്രയേലിൻ്റെ ഉപരോധം ശക്തമായതിനെ തുടർന്ന് ബെത്‌ലഹേം നഗരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

Add Zee News as a Preferred Source

ഇത്തവണത്തെ ആഘോഷങ്ങൾ മതപരമായ ചടങ്ങുകളിൽ മാത്രമായി ഒതുങ്ങി. പതിനായിരങ്ങൾ  മാൻജർ സ്ക്വയറിൽ ഒത്തുകൂടുകയും, ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഈ ആഘോഷങ്ങളിലൂടെ അതിജീവനത്തിൻ്റെ സന്ദേശമാണ് പലസ്തീനികൾ ലോകത്തിന് നൽകുന്നത്. " തന്റെ പ്രാർത്ഥനകളിൽ പലസ്തീനികളുണ്ടെന്നും, കഷ്ടപ്പാടുകൾക്ക് അറുതിവരുത്താൻ പ്രവർത്തിക്കുന്നുണ്ടെന്നും," ലിയോ പതിനാലാമൻ അറിയിച്ചു. ഗാസയിലെ ജനങ്ങളോട് പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News