അഫ്ഗാനിസ്ഥാനിസ്ഥാൻ ഭൂകമ്പത്തെ തുടർന്ന് ഇന്ത്യ വ്യോമമാർഗ്ഗം കാബൂളിൽ സഹായം എത്തിച്ചു. 21 ടൺ ആവശ്യ വസ്തുക്കളാണ് എത്തിച്ചത്.

ഭൂകമ്പത്തെ തുടർന്ന് വൻ നാശനഷ്ടം നേരിട്ട അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സഹായം എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ശുചിത്വ കിറ്റുകൾ, പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗ് എന്നിവ അടങ്ങിയ 21 ടൺ ആവശ്യ വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1400-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡുകളും മൊബൈൽ നെറ്റ്വർക്കുകളും വിച്ഛേദിക്കപ്പെട്ട വിദൂര പർവതപ്രദേശങ്ങളിൽ എത്തിച്ചേരുന്നതിൽ രക്ഷാപ്രവർത്തകർ വെല്ലുവിളികൾ നേരിടുകയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 31 ന് പ്രാദേശിക സമയം രാത്രി 11.47 ന് അഫ്ഗാനിസ്ഥാന്റെ കിഴക്കൻ ഭാഗത്താണ് ഭൂകമ്പം ഉണ്ടായത്.
Indian earthquake assistance reaches Kabul by air.
— Dr. S. Jaishankar (@DrSJaishankar) September 2, 2025
21 tonnes of relief materials including blankets, tents, hygiene kits, water storage tanks, generators, kitchen utensils, portable water purifiers, sleeping bags, essential medicines, wheelchairs, hand sanitizers, water… pic.twitter.com/q8TUb1wbSn
"ഇന്ത്യയുടെ സഹായം വ്യോമമാർഗം കാബൂളിൽ എത്തി. പുതപ്പുകൾ, ടെന്റുകൾ, ശുചിത്വ കിറ്റുകൾ, ജല സംഭരണ ടാങ്കുകൾ, ജനറേറ്ററുകൾ, പാത്രങ്ങൾ, പോർട്ടബിൾ വാട്ടർ പ്യൂരിഫയറുകൾ, സ്ലീപ്പിംഗ് ബാഗുകൾ, അവശ്യ മരുന്നുകൾ, വീൽചെയറുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ജലശുദ്ധീകരണ ടാബ്ലെറ്റുകൾ, ഒആർഎസ് സൊല്യൂഷനുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുൾപ്പെടെ 21 ടൺ ആവശ്യ വസ്തുക്കൾ ഇന്ന് വിമാനത്തിൽ എത്തിച്ചു" എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യ തുടർന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും വരും ദിവസങ്ങളിൽ കൂടുതൽ മാനുഷിക സഹായം അയയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.