)
അഫ്ഗാൻ - പാക് അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം നടത്തി. ഏഴ് പ്രവിശ്യകളിലാണ് താലിബാന്റെ ആക്രമണമുണ്ടായത്. താലിബാൻ ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തങ്ങളുടെ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു താലിബാന്റെ ആക്രമണം. രാത്രിയിൽ നടന്ന ഓപ്പറേഷനിൽ പാകിസ്ഥാന്റെ നിരവധി ഔട്ട്പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും താലിബാൻ അവകാശപ്പെടുന്നുണ്ട്. ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള രണ്ട് പാക് ഔട്ട്പോസ്റ്റുകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം തങ്ങൾ തിരിച്ചടിച്ചുവെന്ന് പാക് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകളുണ്ടായതായി പാക് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി അതിർത്തി പോയിന്റുകളിൽ താലിബാൻ സൈന്യത്തിന്റെ ആക്രമണമുണ്ടായി. താലിബാനെ തങ്ങളുടെ പ്രദേശം ആക്രമിക്കാൻ അനുവദിക്കില്ലെന്നും ശക്തമായി പാക് സൈന്യം തിരിച്ചടിച്ചുവെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങളും തെക്കുകിഴക്കൻ അഫ്ഗാനിൽ ഒരു സ്ഫോടനവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ പാക് ഔട്ട്പോസ്റ്റുകളിലടക്കം ആക്രമണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.