close

News WrapGet Handpicked Stories from our editors directly to your mailbox

ചരിത്ര മുഹൂര്‍ത്തം: എയർ ഇന്ത്യ പറന്നു സൗദി വ്യോമയാനപാതയിലൂടെ ഇസ്രയേലിലേക്ക്

ഇസ്രയേലിലേയ്ക്കുള്ള വിമാനങ്ങൾക്ക് കഴിഞ്ഞ എഴുപതുവർഷമായി തുടരുന്ന ഉപരോധത്തിന് അന്ത്യം കുറിച്ചുകൊണ്ട് എയര്‍ ഇന്ത്യയുടെ വിമാനം സൗദി വ്യോമയാനപാതയിലൂടെ ടെല്‍ അവീവില്‍ പറന്നിറങ്ങി. 

Updated: Mar 23, 2018, 11:02 AM IST
ചരിത്ര മുഹൂര്‍ത്തം: എയർ ഇന്ത്യ പറന്നു സൗദി വ്യോമയാനപാതയിലൂടെ ഇസ്രയേലിലേക്ക്

ന്യൂഡൽഹി: ഇസ്രയേലിലേയ്ക്കുള്ള വിമാനങ്ങൾക്ക് കഴിഞ്ഞ എഴുപതുവർഷമായി തുടരുന്ന ഉപരോധത്തിന് അന്ത്യം കുറിച്ചുകൊണ്ട് എയര്‍ ഇന്ത്യയുടെ വിമാനം സൗദി വ്യോമയാനപാതയിലൂടെ ടെല്‍ അവീവില്‍ പറന്നിറങ്ങി. 

ഇത് ചരിത്രത്തിൽ ആദ്യമായാണ് സൗദി വ്യോമയാനപാതയിലൂടെ ഇസ്രയേലിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം ഗ്രീൻവിച്ച് സമയം വൈകിട്ട് 4:45 ഓടെ സൗദി വ്യോമപാതയിൽ കടന്നു . മൂന്നു മണിക്കൂർ നാൽപ്പതിനായിരം അടി ഉയരത്തിൽ യാത്ര ചെയ്ത വിമാനം സൗദി തലസ്ഥാനമായ റിയാദിന് 60 കിലോമീറ്റർ അടുത്തുകൂടിയാണ് കടന്നു പോയത്. തുടർന്ന് ജോർദാൻ കടന്ന് വെസ്റ്റ് ബാങ്കിനു മുകളിലൂടെ ഇസ്രയേലിന്‍റെ തലസ്ഥാനമായ ടെല്‍ അവീവില്‍ എത്തി. 
 
ഇതോടെ കഴിഞ്ഞ എഴുപതുവർഷമായി തുടരുന്ന ഉപരോധത്തിന്  അന്ത്യമായയി. ഇതാദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്. എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ആദ്യമായി  പറന്നിറങ്ങിയത്.

ഇത് ചരിത്രദിനമാണെന്ന് ഇസ്രയേൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി യാരിവ് ലെവിൻ പ്രസ്താവിച്ചു. സൗദി വ്യോമയാന പാത ഉപയോഗിക്കുന്നത് ഇന്ത്യയിലേക്കുള്ള യാത്രയിൽ രണ്ട് മണിക്കൂർ സമയം ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ചങ്കടൽ , ഗൾഫ് ഓഫ് ഏദൻ എന്നിവ കടന്ന് വളഞ്ഞു ചുറ്റിയായിരുന്നു ഇന്ത്യ ഇസ്രയേൽ വിമാനസർവീസ്.

ഇസ്രയേലിനെ അറബ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾക്ക് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു നൽകിയിരുന്നില്ല. എയർ ഇന്ത്യ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ സൗദിക്ക് മുകളിലൂടെ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും ഇത് സ്ഥിരീകരിച്ചിരുന്നില്ല.

എയര്‍ ഇന്ത്യക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. എയർ ഇന്ത്യയ്ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു മുന്‍പ് പ്രസ്താവിച്ചിരുന്നു.