close

News WrapGet Handpicked Stories from our editors directly to your mailbox

ഇനി നേരെ അമേരിക്കയിലേക്ക്...

അറ്റ്‌ലാന്‍റിക്, പസഫിക് മേഖലകളിലൂടെയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുക. 

Updated: Aug 13, 2019, 04:47 PM IST
ഇനി നേരെ അമേരിക്കയിലേക്ക്...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും നേരിട്ട് അമേരിക്കയിലേക്ക് പോകുന്ന വിമാന സര്‍വീസുകള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കമാകും. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയാണ് ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കുമിടയില്‍ ഇടവിടാതെ വിമാന സര്‍വീസ് നടത്തുക. 

ഇന്ധന ഉപഭോഗവും യാത്രാ സമയവും കുറയ്ക്കുക, ജീവനക്കാരുടെ കാര്യ ക്ഷമത മെച്ചപ്പെടുത്തുക, കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുക എന്നിവയാണ് പുതിയ സംരംഭത്തിന്‍റെ ലക്ഷ്യങ്ങള്‍. 

അറ്റ്‌ലാന്‍റിക്, പസഫിക് മേഖലകളിലൂടെയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുക. ഉത്തരധ്രുവത്തിന് മുകളിലൂടെയുള്ള വ്യോമപാതയിലൂടെയാണ് സര്‍വീസ്. 

നിലവില്‍ ദുബായ് വഴിയുള്ള കണക്ടിംഗ് വിമാന സര്‍വീസുകളെ ആശ്രയിച്ചായിരുന്നു അമേരിക്കന്‍ യാത്രകള്‍. 

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. 

ക്യാപ്റ്റന്മാരായ രജനീഷ് ശര്‍മ്മ, ദിഗ്വിജയ്‌ സിംഗ് എന്നിവരാകും ആദ്യ ഇന്ത്യ-അമേരിക്ക വിമാനം പറത്തുക.