മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു എന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25 ശതമാനം അധിക തീരുവ ചുമത്തിയതിനെ തുടര്‍ന്നാണ് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും റിപ്പോർട്ടുണ്ട്.
വീണ്ടും 25 ശതമാനം തീരുവ കൂടി ഉയര്‍ത്തിയതോടെ ഇന്ത്യയ്ക്ക് ട്രംപ് ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പുടിനും അജിത് ഡോവലും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചില ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും ഇരുവരുടെയും ചര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധം, സുരക്ഷാ സഹകരണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് അജിത് ഡോവല്‍ ചൊവ്വാഴ്ച്ച മോസ്‌കോയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുള്‍പ്പെടെ റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വ്യാപാര ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് പുടിന്റെയും അജിത് ഡോവലിന്റെയും കൂടിക്കാഴ്ച്ച എന്നത് ശ്രദ്ധേയം. ഈ കൂടിക്കാഴ്ചയുടെ ലക്‌ഷ്യം ഇന്ത്യയും റഷ്യയുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് എന്നതാണെന്നാണ് സൂചന. ഈ മാസം വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ളതാണെങ്കിലും യുഎസ് പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളെ തുടർന്ന് ഉടനെയുള്ള ഡോവലിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ടായിരിക്കുകയാണ്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടർന്നാൽ ഇറക്കുമതി തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണി ഉയർത്തിയത്.
അതിനിടയില്‍ ഇന്ത്യയ്ക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഇന്നുണ്ടാകില്ലെന്നും വിശദമായ പ്രതികരണം പിന്നീടുണ്ടാകുമെന്നുമാണ് ട്രംപ് ഒടുവിൽ പറഞ്ഞത്. തീരുമാനം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളുവെന്നും പറഞ്ഞിട്ടുണ്ട്. വ്യാപാരക്കരാറിന്റെ കാര്യം അതത് രാജ്യത്തിന്റെ തീരുമാനമാണെന്ന് റഷ്യ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ മലക്കംമറിച്ചില്‍. ഇതിനിടയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. 2022 ൽ റഷ്യ-യുക്രൈൻ സംഘർഷം ആരംഭിച്ചതിനുശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









