അ​ല്‍​ബേ​നി​യ ഭൂകമ്പം: മ​ര​ണം 35 കവിഞ്ഞു

അ​ല്‍​ബേ​നി​യ​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ഭൂകമ്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 കവിഞ്ഞു. 25ല​ധി​കം പേ​രെ കാ​ണാ​താ​യി.  

Sheeba George | Updated: Nov 28, 2019, 01:38 PM IST
അ​ല്‍​ബേ​നി​യ ഭൂകമ്പം: മ​ര​ണം 35 കവിഞ്ഞു

ടി​രാ​ന: അ​ല്‍​ബേ​നി​യ​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ഭൂകമ്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 കവിഞ്ഞു. 25ല​ധി​കം പേ​രെ കാ​ണാ​താ​യി.  

650ല്‍ അധികം ആളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ ചി​ല​രു​ടെ നി​ല അതീവ ഗു​രു​ത​ര​മാ​ണ് എന്നാണ് റിപ്പോര്‍ട്ട്. അ​ല്‍​ബേ​നി​യന്‍ റെഡ് ക്രോസ് ആണ് വിവരം പുറത്തുവിട്ടത്.

റിക്ടർ സ്കെയിലില്‍ (ഭൂ​ക​മ്പമാ​പി​നി) 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ ഭൂകമ്പ​ത്തെ​ത്തു​ട​ര്‍​ന്നു നി​ര​വ​ധി തു​ട​ര്‍​ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യതായാണ് റിപ്പോര്‍ട്ട്.

അ​ല്‍​ബേ​നി​യ​യു​ടെ തീ​ര​മേ​ഖ​ല​യി​ല്‍ മു​ഴു​വ​ന്‍ ഭൂകമ്പ൦ അ​നു​ഭ​വ​പ്പെ​ട്ടു. സ​മീ​പ​രാ​ജ്യ​ങ്ങ​ളാ​യ കൊ​സ​വോ, മോ​ണ്ട​നി​ഗ്രോ, ഗ്രീ​സ്, സെ​ര്‍​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ബോ​സ്നി​യ​യി​ലെ ഭൂ​ച​ല​നം 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

അതേസമയം, അ​ല്‍​ബേ​നി​യി​ലെ ഡു​റ​സ്, തു​മാ​നെ പ​ട്ട​ണ​ങ്ങ​ളി​ലാ​ണ് ഭൂകമ്പ​ത്തി​ല്‍ ഏ​റെ നാ​ശ​മു​ണ്ടാ​യ​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി 400 സൈ​നി​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ദുരന്തത്തില്‍ ഒരു ദിവസത്തെ ദുഃഖാചരണം ആഹ്വാനം ചെയ്തിരുന്നു.