ട്രംപിന് കൊറോണയില്ല

അമേരിക്കാന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന് കൊറോണ ഇല്ല, വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.ട്രംപിന്റെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Last Updated : Mar 15, 2020, 06:51 AM IST
  • കഴിഞ്ഞ ദിവസം ബ്രസീല്‍ പ്രധാനമന്ത്രി ജൈര്‍ ബോല്‍സൊനാരോയുടെ മാധ്യമ വിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കൊറോണ സ്ഥിരീകരിച്ചിരുന്നു‌.ഇയാള്‍ ട്രംപിനോപ്പം ഫ്ലോറിഡയിലെ റിസോര്‍ട്ടില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ട്രംപിന് കൊറോണയില്ല

വാഷിങ്ങ്ട്ടണ്‍:അമേരിക്കാന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന് കൊറോണ ഇല്ല, വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.ട്രംപിന്റെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

 നേരത്തെ ട്രംപിനോപ്പംവാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്  ട്രംപിനെ കൊറൊണാ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

 

വൈറ്റ് ഹൗസിലെ ഡോക്റ്റര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നതെന്നും തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.അമേരിക്കയില്‍ കൊറോണ വൈറസ്‌ ബാധിച്ച്  41 പേരാണ് മരിച്ചത്.
രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്രസീല്‍ പ്രധാനമന്ത്രി ജൈര്‍ ബോല്‍സൊനാരോയുടെ മാധ്യമ വിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കൊറോണ സ്ഥിരീകരിച്ചിരുന്നു‌.ഇയാള്‍ ട്രംപിനോപ്പം ഫ്ലോറിഡയിലെ റിസോര്‍ട്ടില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് ട്രംപിനെ കൊറോണാ പരിശോദനയക്ക് വിധേയനാക്കാന്‍ വൈറ്റ് ഹൗസിലെ ഡോക്റ്റര്‍മാര്‍ നിര്‍ദേശം നല്‍കിയത്.

More Stories

Trending News