ബ്രാഡ്പിറ്റിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങി ആഞ്ജലീന

വിവാഹമോചനത്തിന് ശേഷം ബ്രാഡ്പിറ്റ് കുട്ടികള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നാണ് ആഞ്ജലീനയുടെ ആരോപണം. 

Updated: Aug 9, 2018, 03:58 PM IST
ബ്രാഡ്പിറ്റിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങി ആഞ്ജലീന

ഹോളിവുഡില്‍ അറിയപ്പെട്ടിരുന്ന ദമ്പതികളാണ് ബ്രാഡ്പിറ്റും ആഞ്ജലീന ജോളിയും. ഇരുവരും വേര്‍പിരിഞ്ഞത് ആരാധകര്‍ വളരെ ഞെട്ടലോടെയാണ് കണ്ടത്. ഇരുവരും തമ്മില്‍ ഒന്നിച്ച് പോകാനാകില്ലെന്നും പരസ്പരം ആരോപണങ്ങള്‍ നിരത്തുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ, ബ്രാഡ്പിറ്റിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആഞ്ജലീന. വിവാഹമോചനത്തിന് ശേഷം ബ്രാഡ്പിറ്റ് കുട്ടികള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നാണ് ആഞ്ജലീനയുടെ ആരോപണം. 

കുട്ടികളുടെ ചെലവിനായുള്ള പണവുമായി ബന്ധപ്പെട്ട് ബ്രാഡ്പിറ്റുമായി ആഞ്ജലീന അനൗദ്യോഗികമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിലും ബ്രാഡ്പിറ്റ് വീഴ്ച വരുത്തിയതോടെ നിയമപരമായി നീങ്ങാനാണ് ആഞ്ജലീനയുടെ തീരുമാനം.

അതേസമയം ആരോപണങ്ങളെ തള്ളി പിറ്റിന്‍റെ അഭിഭാഷകന്‍ രംഗത്തെത്തി. അടിസ്ഥാനരഹിതമായ പരാതികളാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നതെന്നും പിറ്റ് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പ്രതികരിച്ചു.

ഇരുവര്‍ക്കും ആറ് മക്കളാണുള്ളത്. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. ആറ് പേരും ആഞ്ജലീനക്കൊപ്പമാണുള്ളത്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുവര്‍ഷത്തെ വിവാഹജീവിതത്തിന് പിന്നാലെ 2016 സെപ്തംബറിലാണ് ആഞ്ജലീനയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.