)
ദോഹയിൽ നടന്ന അറബ്-മുസ്ലീം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തെ അപലപിക്കാനാണ് ഉച്ചകോടി ചേർന്നത്. അറബ് ലീഗും, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒഐസി) തമ്മിലുള്ള സംയുക്ത സമ്മേളനത്തിൽ 60 ൽ പരം രാജ്യങ്ങൾ പങ്കെടുത്തു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് താൽപ്പര്യമില്ലെന്നും, അവർ ചർച്ചകൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു. അറബ് മേഖല ഇസ്രയേലിൻ്റെ സ്വാധീനത്തിലാക്കുകയാണ് നെതന്യാഹുവിൻ്റെ ലക്ഷ്യമെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
ALSO READ: തെക്കൻ ലെബനൻ ആക്രമിച്ച് ഇസ്രയേൽ; വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അതിർത്തിയിൽ തുടരുന്ന സംഘർഷം
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,കൂട്ടക്കൊലകൾ തുടരാനും മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കാനും ശ്രമിക്കുന്നു എന്ന് തുർക്കി പ്രസിഡൻ്റ റജബ് ത്വയ്യിബ് എർദോഗൻ ആരോപിച്ചു. ഇസ്രയേലിനു മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തണമെന്നും, പലസ്തീൻ ജനതയോട് ഇസ്രയേൽ ചെയ്യുന്ന ക്രൂരത അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഖത്തറിനു നേരെ ഇസ്രയേൽ നടത്തിയ അക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, മറ്റു രാജ്യങ്ങളുടെ നിയമത്തെയും പരമാധികാരത്തെയും ബഹുമാനിച്ചുകൊണ്ടാകണം ഇസ്രയേലിൻ്റെ സുരക്ഷയും പരമാധികാരവും നേടിയെടുക്കേണ്ടത് എന്ന് ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽസിസി പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുത്ത ഈജിപ്ത്, ഇറാൻ, ഇറാഖ്, ജോർദാൻ, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലിൻ്റെ അക്രമണത്തെ പ്രതികൂലിച്ച് ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.