Aramco Oil Refinery: സൗദി അറേബ്യയിലെ അരാംകോ എണ്ണശുദ്ധീകരണശാലക്ക് നേരെ ഡ്രോൺ ആക്രമണം; റാസ് തനുര റിഫൈനറി അടച്ചു

Aramco Oil Refinery Attack Video: അരാംകോയുടെ സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് റാസ് തനുര റിഫൈനറി.

Written by - Roniya Baby | Last Updated : Mar 2, 2026, 03:31 PM IST
  • പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്
  • ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്
Aramco Oil Refinery: സൗദി അറേബ്യയിലെ അരാംകോ എണ്ണശുദ്ധീകരണശാലക്ക് നേരെ ഡ്രോൺ ആക്രമണം; റാസ് തനുര റിഫൈനറി അടച്ചു

റിയാദ്: സൗദിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Add Zee News as a Preferred Source

ഇത് സംബന്ധിച്ച ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. ആക്രമണത്തെ തുടർന്ന് അരാംകോയുടെ റാസ് തനുര റിഫൈനറി താത്കാലികമായി അടച്ചുപൂട്ടിയതായാണ് വിവരം.

അതേസമയം, പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷം തുടരുകയാണ്. നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വില. ഇറാൻ ഔദ്യോ​ഗികമായി ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് നിരവധി കപ്പലുകൾ ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News