Operation Sindoor: പുലർച്ചെ 2:30 ന് കരസേന മേധാവിയുടെ ഫോൺ; ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

PAk PM Shehbaz Sharif: ഷെഹ്ബാസ് ഷെരീഫിന്റെ ഈ കുറ്റസമ്മതത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായിരിക്കുകയാണ് ഇന്ത്യ പാകിസ്താന് നൽകിയത് ഉചിതമായ മറുപടിയാണെന്നത്.

Written by - Zee Malayalam News Desk | Last Updated : May 17, 2025, 11:42 AM IST
  • ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ സ്വീകരിച്ച പ്രതികാര നടപടി പാക് പ്രധാനമന്ത്രി പരസ്യമായി അംഗീകരിച്ചിരിക്കുകയാണ്
  • ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ നൂർ ഖാൻ എയർബേസ് ഉൾപ്പെടെ നിരവധി പ്രധാന സ്ഥലങ്ങൾ തകർന്നു
Operation Sindoor: പുലർച്ചെ 2:30 ന് കരസേന മേധാവിയുടെ ഫോൺ; ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

Operation Sindoor: ഇതുവരെ നിഷേധിച്ചു കൊണ്ടിരുന്ന സത്യം ഇപ്പോഴിതാ പാകിസ്താൻ അംഗീകരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ സ്വീകരിച്ച പ്രതികാര നടപടി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ പരസ്യമായി അംഗീകരിച്ചിരിക്കുകയാണ്. 

Add Zee News as a Preferred Source

Also Read: പഹൽ​ഗാം ഭീകരാക്രമണത്തിന് പകരംവീട്ടി ഇന്ത്യൻ സൈന്യം; മുഖ്യ സൂത്രധാരനെ വധിച്ചു

Operation Sindoor: ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ നൂർ ഖാൻ എയർബേസ് ഉൾപ്പെടെ നിരവധി പ്രധാന സ്ഥലങ്ങൾ തകർന്നതായും അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തങ്ങൾക്ക് ഒരു നഷ്ടവും  ഉണ്ടായിട്ടില്ലെന്നും വ്യാജ വിജയം ആഘോഷിക്കുകയും ചെയ്ത അതേ പാകിസ്താനാണ് ഇപ്പോൾ ഇന്ത്യയുടെ ആക്രമണം തുറന്നു സമ്മതിച്ചിരിക്കുന്നത്. 

ഇന്ത്യൻ ഓപ്പറേഷൻ ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ അതായത് പുലർച്ചെ 2:30 ഓടെ കരസേനാ മേധാവി ജനറൽ അസിം മുനീർ തന്നെ നേരിട്ട് വിളിച്ച് ആക്രമണത്തെ കുറിച്ച് അറിയിച്ചു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നുവെന്നും ഷഹബാസ് പറഞ്ഞു.

Also Read: ഇടവ രാശിക്കാർ സംയമനം പാലിക്കുക, തുലാം രാശിക്കാർക്ക് സാമ്പത്തിക വർദ്ധനവ്, അറിയാം ഇന്നത്തെ രാശിഫലം!

പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമബാദിൽ നടന്ന ഒരു പരിപാടിയിലാണ് ഇക്കാര്യം പ്രധാനമന്ത്രി തുറന്നു സമ്മതിച്ചത്. മെയ് ഒമ്പതിനും പത്തിനും ഇടയിലുള്ള രാത്രിയിൽ മിലിട്ടറി ജനറൽ അസിം മുനീർ തന്നെ വിളിച്ചെന്നും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകൾ നൂർ ഖാൻ എയർബേസുകൾ അടക്കമുള്ളവയെ അക്രമിച്ചെന്നും പറഞ്ഞു. തിരിച്ചടിക്കും എന്ന ആത്മവിശ്വാസത്തോട് കൂടിയാണ് മിലിട്ടറി ജനറൽ ഇക്കാര്യം പറഞ്ഞതെന്നും ഷഹബാദ് ഷെരീഫ് പറയുന്നു.

റാവൽപിണ്ടിയിലെ നൂർ ഖാൻ എയർ ബേസ്, സർഗോദയിലെ പിഎഫ് ബേസ് മുഷറഫ്, ബോളാരി എയർ സ്പേസ്, ജാകോബാബാദിലെ ബേസ് ഷഹബാസ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച വ്യോമത്താവളങ്ങൾ തകർന്നുകിടക്കുന്ന ഈ വ്യോമത്താവളങ്ങളുടെ ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. മെയ് 10 ന് പാകിസ്താൻ സൈന്യത്തിന്റെ വക്താവ് അഹ്മദ് ഷെരീഫും ഇന്ത്യ വ്യോമത്താവളങ്ങൾ അക്രമിച്ചെന്ന് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News