ബെർലിൻ: ദക്ഷിണ ജര്‍മനിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 3 പേര്‍ മരിച്ചു. നിരവധി പേർക്ക് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വ്രെറ്റംബര്‍ഗില്‍ ഞായറാഴ്ച്ചയായിരുന്നു അപകടം നടന്നത്.
വൈകുന്നേരം 6:10 ഓടെ ഫ്രഞ്ച് അതിര്‍ത്തിയായ ബിബെറാച്ച് ജില്ലയില്‍ വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സിഗ്മറിംഗനില്‍ നിന്ന് ഉല്‍മിലേക്ക് പോകുന്നതിനിടെയാണ് റീജിയണല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത് എന്നാണ്. പാളം തെറ്റിയത് രണ്ട് ബോഗികളാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആ സമയം ട്രെയിനിൽ നൂറിലധികം പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടമുണ്ടായ ഉടനെതന്നെ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
പാളം തെറ്റിയ ട്രെയിനിന്റെ ബോഗികള്‍ ട്രാക്കിന് പുറത്ത് കാട്ടിലേക്ക് തെറിച്ചു കിടക്കുന്നതും. ഒരു ബോഗിയുടെ മേല്‍ഭാഗം പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ നിലയില്‍ ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലാണോ ട്രെയിന്‍ അപകടത്തിന് കാരണമെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









