Jakarta Fire Accident: ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഏഴ് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപടർന്നത്.  

Written by - Karthika V | Last Updated : Dec 9, 2025, 05:22 PM IST
  • ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.
  • ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയ മറ്റ് ജീവനക്കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
Jakarta Fire Accident: ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ജക്കാർത്ത: ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലാണ് അപകടം. ടെറ ഡ്രോൺ ഇന്തോനേഷ്യ എന്ന സ്ഥാപനത്തിൻ്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടം നടക്കുമ്പോൾ നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

Add Zee News as a Preferred Source

കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ പടർന്ന തീ പിന്നീട് മുകൾ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയ മറ്റ് ജീവനക്കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

Also Read: A Glimmer of Hope: ദുരിതക്കയത്തിലും ബെത്‌ലഹേമിൽ ക്രിസ്മസ് ദീപം തെളിഞ്ഞു; ക്രിസ്തുവിൻ്റെ പിറവിയിൽ പലസ്തീൻ്റെ പ്രത്യാശ

20 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പോർട്ടബിൾ ലാഡർ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News