ആങ് സാൻ സൂകിയുടെ ഛായാചിത്രം ഓക്സ്ഫോർഡ് കോളേജ് നീക്കം ചെയ്തു

ഓക്സ്ഫോർഡ് കോളേജിന്‍റെ പരസ്യ ചിത്ര പ്രദര്‍ശനങ്ങളുടെ കൂട്ടത്തില്‍ നിന്നും ആങ് സാൻ സൂകിയുടെ ചിത്രം നീക്കം ചെയ്തു. മനുഷ്യത്വ രഹിതമായ പ്രശ്നങ്ങളില്‍ മ്യാന്മര്‍ രാജ്യാന്തര വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് സൂകിയുടെ ചിത്രം നീക്കിയത്.

Last Updated : Sep 30, 2017, 05:29 PM IST
ആങ് സാൻ സൂകിയുടെ ഛായാചിത്രം ഓക്സ്ഫോർഡ് കോളേജ് നീക്കം ചെയ്തു

ലണ്ടന്‍: ഓക്സ്ഫോർഡ് കോളേജിന്‍റെ പരസ്യ ചിത്ര പ്രദര്‍ശനങ്ങളുടെ കൂട്ടത്തില്‍ നിന്നും ആങ് സാൻ സൂകിയുടെ ചിത്രം നീക്കം ചെയ്തു. മനുഷ്യത്വ രഹിതമായ പ്രശ്നങ്ങളില്‍ മ്യാന്മര്‍ രാജ്യാന്തര വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് സൂകിയുടെ ചിത്രം നീക്കിയത്.

പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ചിത്രം, യൂണിവേഴ്സിറ്റിയുടെ അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്‍പേ തന്നെ നീക്കം ചെയ്യാനാണ് സെന്റ് ഹ്യൂഗ്സ് കോളജിലെ ഭരണസംവിധാനം കഴിഞ്ഞ വ്യാഴാഴ്ച തീരുമാനിച്ചത്‌. 

2012ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്കി ആങ് സാൻ സൂകിയെ ആദരിച്ചിരുന്നു. സൂകിയുടെ അറുപത്തിയേഴാം ജന്മദിനവും കോളേജില്‍ ആഘോഷിച്ചിരുന്നു. 1964-67 കാലയളവില്‍ രാഷ്ട്രീയം, തത്ത്വചിന്ത, സാമ്പത്തികശാസ്ത്രം എന്നീ കോഴ്സുകളും സൂകി ഓക്സ്ഫോർഡിലാണ് പഠിച്ചത്.

എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി റോഹിങ്ക്യ ന്യൂനപക്ഷത്തെക്കുറിച്ചുള്ള സൂകിയുടെ വിമര്‍ശനങ്ങളും മ്യാന്മര്‍ സൈന്യം അവര്‍ക്കെതിരെ നടത്തുന്ന അക്രമവും വെടിവെയ്പ്പും ലോക രാഷ്ട്രങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. 

വംശീയ ആക്രമങ്ങളും അധിക്ഷേപങ്ങളും നേരിടുന്ന റോഹിങ്ക്യകളുടെ സംരക്ഷണത്തിനായി ആംഗ് സാൻ സൂകി നയിക്കുന്ന മ്യാൻമർ ഭരണകൂടം പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യൂണിവേഴ്സിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Trending News