Austria School Shooting: ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 മരണം; അക്രമിയായ വിദ്യാർഥിയും ജീവനൊടുക്കി

Austria School Shooting Death: മരണസംഖ്യ സംബന്ധിച്ച് അധികൃതർ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jun 10, 2025, 07:32 PM IST
  • സ്കൂളിലെ ശുചിമുറിയിലാണ് വെടിവെപ്പുണ്ടായത്
  • ആക്രമണത്തെ കുറിച്ച് പ്രാദേശിക സമയം 10 മണിക്കാണ് വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു
Austria School Shooting: ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 മരണം; അക്രമിയായ വിദ്യാർഥിയും ജീവനൊടുക്കി

വിയന്ന: ഓസ്ട്രിയയിലെ ​ഗ്രാസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 മരണം. വിദ്യാ‍ർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. സ്കൂളിലെ ശുചിമുറിയിലാണ് വെടിവെപ്പുണ്ടായത്.

ആക്രമണത്തെ കുറിച്ച് പ്രാദേശിക സമയം 10 മണിക്കാണ് വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു. സ്കൂൾ കെട്ടിടത്തിന് അകത്ത് നിന്ന് വെടിയുതിർക്കുന്ന ശബ്ദം കേട്ടതായും പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് പ്രത്യേക സേനയും അടിയന്തര സേവനങ്ങളും ദ്രുത​ഗതിയിൽ എത്തിയതായി പോലീസ് വക്താവ് സാബ്രി യോർ​ഗൺ പറഞ്ഞു.

ALSO READ: മെക്സിക്കൻ പരിശീലന കപ്പൽ ബ്രൂക്ക്ലിൻ പാലത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു

മരണസംഖ്യയിൽ ഇതുവരെ അധികൃതർ ഔദ്യോ​ഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പ്രദേശത്ത് നിന്ന് മാറിനിൽക്കണമെന്നും പോലീസ് ജനങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News