അങ്ങനെ ആ ചരിത്രം രചിക്കപ്പെട്ടു. ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി. അതേ, ശുഭാംശു ശുക്ല ബഹിരാകാശ ചരിത്രത്തില്‍ ഒരു പുതിയ താള്‍ എഴുതിച്ചേര്‍ത്തു. ശുഭാംശു ഉള്‍പ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം- 4 പേടകം അന്താരാഷ്ട്ര നിലയത്തില്‍ എത്തി. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് പേടകം അന്താരാഷ്ട്ര നിലയവുമായി ഡോക്ക് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ബഹിരാകാശ ദൗത്യം വിക്ഷേപിക്കപ്പെട്ടത്. 24 മണിക്കൂറിലെ സമയം ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താന്‍ എടുത്ത സമയം. ശുഭാംശു അടക്കം നാല് ബഹിരാകാശ യാത്രികര്‍ ആയിരുന്നു ഡ്രാഗണ്‍ പേടകത്തിലെ യാത്രക്കാര്‍. കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ചിങ് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം.
പൂര്‍ണമായും ഇന്ത്യക്കാരനായ മൂന്നാമത്തെ ബഹിരാകാശ സഞ്ചാരി എന്ന റെക്കോര്‍ഡ് ആണ് ശുഭാംശു ശുക്ല സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് രാകേഷ് ശര്‍മ ആണ് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യക്കാരന്‍. സോവിയറ്റ് യൂണിയനൊപ്പമായിരുന്നു ആ ദൗത്യം. അതിന് ശേഷം ഗോപിചന്ദ് തോട്ടകുര ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ വിനോദ സഞ്ചാരി എന്ന റെക്കോര്‍ഡ് ഇട്ടു.
ഇതിന് മുമ്പ് ഒരു ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കാന്‍ ആയിട്ടില്ല. ആക്‌സിയം-4 ദൗത്യത്തിന്റെ പൈലറ്റും ശുഭാംശു ശുക്ല ആയിരുന്നു. ആക്‌സിയം- 4 ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് പെഗ്ഗി വിറ്റ്‌സണ്‍ ആണ്. ഇദ്ദേഹം നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയാണ്. കൂടാതെ ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് ഡറക്ടറും ആണ്.
കൃത്യമായി പറഞ്ഞാല്‍, 28 മണിക്കൂറുകള്‍ ആണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താന്‍ യാത്ര ചെയ്തത്. കിഴക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ 424 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ഇവര്‍ യാത്ര ചെയ്തത്. ഡോക്കിങ് ആയിരുന്നു ദൗത്യത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞ സമയം. കൃത്യം 4.03 ആയപ്പോള്‍ സുരക്ഷിത ഡോക്കിങ് സാധ്യമായി.
എന്തായാലും ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം- 4 ലെ ബഹിരാകാശ യാത്രികര്‍ ഉടനെ തന്നെ ബഹിരാകാശ നിലയത്തിലുള്ള അന്തേവാസികളുമായി സഹവസിക്കില്ല. ഇതിന് ഇനിയും സമയം എടുക്കും എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









