ശ്രീരാമജന്മഭൂമി;നേപ്പാള്‍ പ്രധാനമന്ത്രിയുടെ നീക്കത്തിന് പിന്നില്‍ പാക്കിസ്ഥാനും ചൈനയും!

ഇന്ത്യാ നേപ്പാള്‍ ബന്ധത്തില്‍ സമീപകാലത്തുണ്ടായ വിള്ളല്‍ മുതലെടുക്കാന്‍ ചൈനയ്ക്കൊപ്പം പാക്കിസ്ഥാനും രംഗത്ത്.

Last Updated : Jul 17, 2020, 10:41 PM IST
ശ്രീരാമജന്മഭൂമി;നേപ്പാള്‍ പ്രധാനമന്ത്രിയുടെ നീക്കത്തിന് പിന്നില്‍ പാക്കിസ്ഥാനും ചൈനയും!

കാഠ്മണ്ഡു:ഇന്ത്യാ നേപ്പാള്‍ ബന്ധത്തില്‍ സമീപകാലത്തുണ്ടായ വിള്ളല്‍ മുതലെടുക്കാന്‍ ചൈനയ്ക്കൊപ്പം പാക്കിസ്ഥാനും രംഗത്ത്.

അയോദ്ധ്യാ കേസ് വിധി വന്നതോടെ ശ്രീരാമജന്മഭൂമിയല്ല അയോദ്ധ്യ എന്ന് വരുത്തിത്തീർക്കാനായി വിദേശ തീവ്രവാദ സംഘടനകൾ ചൈനയുടെയും 
പാക്കിസ്ഥാന്റെയും സഹായത്തോടെ നേപ്പാളിനെ സമീപിച്ചതായാണ് വിവരം,പാക്കിസ്ഥാന്‍ ചാര സംഘടന ഐഎസ്ഐ ആണ് ഈ നീക്കത്തിന് ചുക്കാന്‍ 
പിടിക്കുന്നത്‌,
ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണ് എന്ന് നേപ്പാൾ പ്രധാനമന്ത്രിയെക്കൊണ്ട് പ്രഖ്യാപിപ്പിച്ചതിന് പിന്നിൽ ചൈന തന്നെയാണ് എന്ന് വ്യക്തം.

Also Read:മതവികാരം വ്രണപ്പെടുത്താന്‍ പ്രധാനമന്ത്രി ശ്രമിച്ചിട്ടില്ല: ഒലിയുടെ 'അയോധ്യ' പ്രസ്താവനയില്‍ വിശദീകരണം

 

സമീപകാലത്ത് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ചൈനയോട് അമിതമായി വിധേയത്തം കാട്ടുന്നുവെന്ന് നേപ്പാള്‍ ജനങ്ങള്‍ തന്നെ ആരോപിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ചൈന അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് നേപ്പാളില്‍ പ്രധാനമന്ത്രിക്കെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധത്തിലാണ്.

Also Read:''മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന വിജയങ്ങളില്‍ നിന്ന് പഠിക്കാം''-പ്രധാനമന്ത്രി

ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ അസ്ഥിത്വത്തെ ദുർബലപ്പെടുത്തിയാൽ മാത്രമേ സർക്കാറിനെയും രാജ്യത്തെയും ദുർബലപ്പെടുത്താൻ കഴിയൂ 
എന്നതാണ് ഈ നീക്കത്തിന് പിന്നില്‍, നേപ്പാളിൽ ഉടൻ തന്നെ ചൈനീസ് സഹായത്തോടെ പുരാവസ്തു ഖനനം നടത്തി വ്യാജ പ്രചാരണം 
നടത്താൻ നേപ്പാൾ പദ്ധതിയിടുന്നുണ്ട് എന്നാണ് വിവരം, നേപ്പാളിന് ഇന്ത്യാ ചരിത്രവുമായും  ഭൂമിശാസ്ത്രപരമായും  ആദ്ധ്യാത്മികവുമായ 
ബന്ധം ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാക്കാം എന്ന് ചൈനയും പാക്കിസ്ഥാനും കണക്കു കൂട്ടുന്നു.അതേസമയം ഇന്ത്യയാകട്ടെ നേപ്പാളിന്റെ 
നീക്കം മുളയിലേ നുള്ളുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്,നേപ്പാളിന്റെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യ
നേപ്പാളിനെ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നവരെ ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്‌.

Trending News