കോടിയേരിയെ സന്ദര്‍ശിച്ച്‌ ബാബു ആന്‍റണി!!

അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച്‌ ചലച്ചിത്ര താരം ബാബു ആന്‍റണി. 

Last Updated : Jan 30, 2020, 05:27 PM IST
കോടിയേരിയെ സന്ദര്‍ശിച്ച്‌ ബാബു ആന്‍റണി!!

അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച്‌ ചലച്ചിത്ര താരം ബാബു ആന്‍റണി. 

തന്‍റെ ഫേസ്ബുക്ക് പേജിലൂടെ  ബാബു ആന്‍റണി തന്നെയാണ് സന്ദര്‍ശക വിവരം പങ്കുവച്ചിരിക്കുന്നത്. കോടിയേരിക്കും ഭാര്യ വിനോദിനിക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

ഒരു മാസത്തെ വിദഗ്ധ ചികിത്സക്കായി കുടുംബത്തിനൊപ്പം അമേരിക്കയില്‍ എത്തിയതാണ് കോടിയേരി. ഹില്‍ട്ടണ്‍ ഹ്യൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ എത്തിയാണ് ബാബു ആന്റണി കോടിയേരിയെ സന്ദര്‍ശിച്ചത്. 

പരിശോധനക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ അവധി നീട്ടും. രണ്ടാഴ്ച പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്താണ് കോടിയേരി ചികിത്സ ആവശ്യത്തിനായി അമേരിക്കയില്‍ എത്തിയത്.

കഴിഞ്ഞ 2 മാസമായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

Trending News