ദുബായ് വിമാനത്താവളത്തിൽ മറന്നുവച്ച പണമടങ്ങിയ ബാഗ് അര മണിക്കൂറിനുള്ളിൽ കണ്ടെത്തി ദുബായ് പൊലീസ്. എയർപോർട്ടിലെ ടെർമിനൽ 1ലാണ് യാത്രക്കാരന്റെ പണമടങ്ങിയ ബാഗ് നഷ്ടമായത്. 24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. കുവൈത്തിൽ നിന്നെത്തിയ സഹോദരങ്ങൾ തിരികെ നാട്ടിലേക്ക് പോകുമ്പാഴായിരുന്നു ബാഗ് നഷ്ടപ്പെട്ടത്.
കുടുംബത്തിലെ ഒരാൾ മരിച്ചെന്നറിഞ്ഞ് തിരികെ പോകാനായി തീരുമാനിക്കുകയായിരുന്നു. തിരികെയുള്ള ടിക്കറ്റ് തിടുക്കത്തിൽ എടുക്കാനായി പോയപ്പോൾ പണവും രേഖകളുമടങ്ങിയ ബാഗ് എയർപോർട്ടിൽ മറന്നുവെച്ചു. വിമാനത്തിൽ കയറിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇരുവരും അറിയുന്നത്. ഉടൻതന്നെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട തങ്ങളുടെ സഹോദരിയെ വിളിച്ച് വിവരം പറയുകയായിരുന്നു. സഹോദരിയാണ് വിമാനത്താവളത്തിലുള്ള പോലീസ് ഓഫീസിൽ ബാഗ് നഷ്ടപ്പെട്ട വിവരം അറിയിച്ചത്.
വിവരം ലഭിച്ചയുടൻ തന്നെ ദുബായ് പോലീസ് ബാഗ് തിരയുകയും 30 മിനിറ്റിനുള്ളിൽ കണ്ടെത്തി സഹോദരിയെ തിരികെ ഏൽപ്പിക്കുകയും ചെയ്തതായി എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഹമൂദ ബെൽസുവൈദ അൽ അമേറി പറഞ്ഞു. ഇത്തരം കേസുകൾ വളരെ കൃത്യമായും കാര്യക്ഷമമായും കൈകാര്യം ചെയ്ത പ്രത്യേക സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.