)
ഇസ്ലാമാബാദ്: ഇന്ത്യൻ പ്രത്യാക്രമണത്തിന് പുറമെ പാകിസ്താനിൽ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ബലൂചിസ്താൻ ആർമി അഞ്ചിടങ്ങളിലാണ് പാക് സൈനികരെ നേരിട്ടത്. ബിഎൽഎ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.
അതേസമയം പാക് മണ്ണിലെ ഇന്ത്യയുടെ പ്രഹരത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പാകിസ്താൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്ക് അടുത്ത് വരെ സ്ഫോടനമുണ്ടായി. പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്താണ് സ്ഫോടനമുണ്ടായത്. ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റി. കൂടാതെ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ വസതിക്ക് അടുത്തും സ്ഫോടനമുണ്ടായി.
ഇന്ത്യൻ മിസൈൽ ആക്രമണത്തിൽ ഇസ്ലാമാബാദ് വിറപ്പിച്ചിരിക്കുകയാണ്. സിയാൽകോട്ട്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്. അതിർത്തി കടന്നെത്തിയ നാല് പാക് പോർവിമാനങ്ങളാണ് ഇന്ത്യ വീഴ്ത്തിയത്.
അതേസമയം, രാജ്യ തലസ്ഥാനത്തും കനത്ത ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രധാനപ്പെട്ട ഓഫീസുകൾ, റോഡുകൾ, വീടുകൾ എന്നിവയ്ക്കെല്ലാം സുരക്ഷ കൂട്ടിയിരിക്കുകയാണ്. ഇന്ത്യ ഗേറ്റ് പരിസരത്ത് നിന്നടക്കം ആളുകളെ മാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.