)
വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ബെൽജിയം പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്നും ഇസ്രായേൽ സർക്കാരിനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് പ്രഖ്യാപിച്ചു. ഹമാസ് അനുകൂലികൾ നടത്തുന്ന യഹൂദവിരുദ്ധതയും ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നതും ശക്തമായി അപലപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"യുഎൻ സമ്മേളനത്തിൽ പലസ്തീനെ ബെൽജിയം അംഗീകരിക്കും. ഇസ്രായേൽ സർക്കാരിനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹമാസ് അനുകൂലികളുടെ ഏതൊരു ജൂതവിരുദ്ധതയും ഭീകരതയെ മഹത്വവൽക്കരിക്കുന്നതും കൂടുതൽ ശക്തമായി അപലപിക്കപ്പെടും" എന്ന് അദ്ദേഹം എക്സിൽ കുറിച്ച പോസ്റ്റിൽ പറഞ്ഞു.
ബെൽജിയത്തിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പലസ്തീൻ വിദേശകാര്യ മന്ത്രാലയം, വംശഹത്യ, കുടിയിറക്കം, പട്ടിണി, അധിനിവേശം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും സംഘർഷം പരിഹരിക്കുന്നതിനായ് ഒരു രാഷ്ട്രീയ പാത തുറക്കുന്നതിനുമുള്ള പ്രായോഗിക ശ്രമങ്ങൾ ശക്തമാക്കുന്നതിന് മറ്റ് രാജ്യങ്ങളോടും ഈ പ്രഖ്യാപനത്തെ പിന്തുടരാൻ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.