ന്യൂയോർക്ക്: മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ജോ ബൈഡന്റെ ഓഫീസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരം അറിയിച്ചത്.
Also Read: അജ്ഞാതരുടെ വെടിയേറ്റ് ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു
കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ കണ്ടത്. തുടര്‍ന്ന് വെള്ളിയാഴ്ചയോടെയാണ് പ്രോസ്റ്റെറ്റ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട പ്രോസ്റ്റെറ്റ് കാന്‍സറാണിതിന്നാണ് റിപ്പോർട്ട്.
രോഗത്തിന്റെ സ്ഥിതി വിശദമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10 ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. ഇതിൽ നിന്നും കാന്‍സര്‍ വളരെ വഷളായ നിലയിലായി എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയും ബൈഡന്റെ ഓഫീസ് നൽകിയിട്ടുണ്ട്. 2024-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് കാന്‍സര്‍ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദം വഹിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയും ജോ ബൈഡനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









