ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം തൊടുത്ത് ഇറാൻ. പത്തോളം മിസൈൽ തൊടുത്ത് കൊണ്ടാണ് ഇറാൻ ആക്രമണം നടത്തിയത്. യുഎസിനെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ആക്രമണം നടന്നതായി ഖത്തർ സ്ഥിരീകരിച്ചു. ദോഹയിൽ സ്ഫോടനമുണ്ടായി. രാത്രി 7.42ഓടെയാണ് സ്ഫോടന ശബ്ദം കേട്ടത്. എന്നാൽ മിസൈലുകളെ ആകാശത്ത് വച്ച് തന്നെ പ്രതിരോധിച്ചുവെന്നാണ് വിവരം. മിസൈലുകൾ ജനവാസ മേഖലയിൽ വീണതായി റിപ്പോർട്ടില്ല.
പുറത്തിറങ്ങരുതെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിലെ അൽ ഉദെയ്ദിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിൽ ശക്തവും നാശകരവുമായ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ അവകാശവാദം. വിജയ പ്രഖ്യാപനം എന്ന് പേരിട്ട് കൊണ്ടാണ് ഇറാൻ ആക്രമണം നടത്തിയത്. ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്നും ഇറാൻ പ്രതികരിച്ചു.
Also Read: Iran-Israel Conflict: ഇറാനിലെ ഫോർദോ ആണവനിലയത്തിൽ വീണ്ടും ഇസ്രയേൽ ആക്രമണം; എവിൻ ജയിലും ആക്രമിച്ചു
അതേസമയം ഇറാഖിലെ യുഎസ് സൈനിക താവളങ്ങളിലും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബഹറൈനിൽ സുരക്ഷാ സൈറൻ മുഴങ്ങി. ജനങ്ങളോട് സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണനയും നൽകി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെയും യുഎഇയിലെയും ബഹ്റൈനിലെയും വ്യോമമേഖലകൾ അടച്ചു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.