close

News WrapGet Handpicked Stories from our editors directly to your mailbox

'ബിക്കിനി ജെറ്റ്' ഡല്‍ഹിയിലേക്ക്!!

സെക്സി മാര്‍ക്കറ്റി൦ഗ് തന്ത്രമെന്ന് പൊതുവേ അറിയപ്പെടുന്ന വിമാനത്തിന്‍റെ പ്രത്യേകത ബിക്കിനി ധാരികളായ തായ് യുവതികളാണ്. 

Sneha Aniyan | Updated: Aug 21, 2019, 05:20 PM IST
'ബിക്കിനി ജെറ്റ്' ഡല്‍ഹിയിലേക്ക്!!

ന്യൂഡൽഹി: ബിക്കിനി എയര്‍ലൈന്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വിയറ്റ്‌ജെറ്റ്‌ വിമാന ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നു.

ഡിസംബര്‍ മുതല്‍ ആണ് വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിയറ്റ്ജെറ്റ് സര്‍വ്വീസ് ആരംഭിക്കുന്നത്. 

ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കുള്ള ബുക്കി൦ഗ് കമ്പനി ആരംഭിച്ചു. ആഴ്ചയില്‍ നാലു ദിവസമാണ് ഡല്‍ഹി -ഹോചിമിന്‍ വിമാന സര്‍വ്വീസ് ഉണ്ടാവുക.

വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോ൦ഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ്ജെറ്റ് എയര്‍ലൈന്‍. 

സെക്സി മാര്‍ക്കറ്റി൦ഗ് തന്ത്രമെന്ന് പൊതുവേ അറിയപ്പെടുന്ന വിമാനത്തിന്‍റെ പ്രത്യേകത ബിക്കിനി ധാരികളായ തായ് യുവതികളാണ്. 

ഈ ഒരൊറ്റ പ്രത്യേകത കൊണ്ട് 2011ല്‍ ആരംഭം കുറിച്ച എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്.

2017 ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത വിയേര്‍ട്ട്ജറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം സമ്പാദ്യമുണ്ടാക്കിയത്. ആഭ്യന്തരമായും അന്താരാഷ്ട്രമായും 60 റൂട്ടുകളിലാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. 

വിമാന സര്‍വ്വീസിന്‍റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. 

Tags: