പട്ടാപ്പകല്‍ സൂര്യന്‍ മുങ്ങി; സൈബീരിയന്‍ ജനങ്ങള്‍ ഇരുട്ടിലായത് രണ്ട് മണിക്കൂര്‍!

പട്ടാപ്പകല്‍ സൂര്യനെ കാണാതായാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങനെ ഒരു അവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ് റഷ്യയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈബീരിയയിലെ ജനങ്ങള്‍. 

Last Updated : Aug 4, 2018, 04:36 PM IST
പട്ടാപ്പകല്‍ സൂര്യന്‍ മുങ്ങി; സൈബീരിയന്‍ ജനങ്ങള്‍ ഇരുട്ടിലായത് രണ്ട് മണിക്കൂര്‍!

സൈബീരിയ: പട്ടാപ്പകല്‍ സൂര്യനെ കാണാതായാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങനെ ഒരു അവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ് റഷ്യയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈബീരിയയിലെ ജനങ്ങള്‍. 

സൈബീരിയയിലെ സാഖയിലാണ് സംഭവം. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 

ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണ് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. അങ്ങനെ രാവിലെ 11.30ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെ മടങ്ങി വന്നു. ഏകദേശം മൂന്നു മണിക്കൂറോളമാണ് സൂര്യന്‍ അപ്രത്യക്ഷമായത്.

സൂര്യന്‍ തിരികെ വന്ന ശേഷം പ്രദേശമാകെ ചാരവും പൊടിയും നിറഞ്ഞിരുന്നു. ഈ പൊടിയും ചാരവുമാണ് നാടിനെ സൂര്യനില്‍ നിന്ന് മറച്ചതെന്ന സത്യം പിന്നീടാണ് ആളുകള്‍ക്ക് മനസിലായത്.

റഷ്യയുടെ ചില മേഖലകളിലുണ്ടായ വ്യാപകമായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയെ മൂടിയതാണ് പകല്‍ രാത്രിയായി മാറാന്‍ കാരണമായത്.

More Stories

Trending News