യുവാവി​ന്​ നേരെ ചാടി വീഴുന്ന കരിമ്പുലിയെ ഇണക്കിയെടുക്കുന്ന വീഡിയോ വൈറലായി

മെക്‌സികോയിലെ വൈറ്റ് ടൈഗര്‍ സാങ്ച്വറിയില്‍ ചിത്രീകരിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു കരിമ്പുലിയും അതിന്റെ പരിശീലകനുമായിട്ടുള്ള വീഡിയോ ആണിത്. പിന്നിലൂടെ പതുങ്ങിയെത്തി അയാള്‍ക്കു മേല്‍ കരിമ്പുലി ചാടി വീഴുന്നതാണ് വീഡിയോയിലുള്ളത്. കരിമ്പുലി അയാളെ കടിച്ചു കീറുമെന്ന് തോന്നുമെങ്കിലും മറ്റൊന്നാണ് സംഭവിക്കുന്നത്.  സംസാരിച്ചു നിൽക്കു​മ്പോള്‍ പിറകിൽ പതുങ്ങിയെത്തുകയും അക്രമിക്കാൻ ചാടിവീഴുകയും ചെയ്യുന്ന കരിമ്പുലി​യെ ഇയാൾ ഇണക്കിയെടുക്കുന്ന വീഡിയോ ആണ്​ വൈറലായത്​.

Last Updated : Jun 8, 2016, 05:33 PM IST
യുവാവി​ന്​ നേരെ ചാടി വീഴുന്ന കരിമ്പുലിയെ ഇണക്കിയെടുക്കുന്ന വീഡിയോ വൈറലായി

മെക്​സി​ക്കൊ സിറ്റി: മെക്‌സികോയിലെ വൈറ്റ് ടൈഗര്‍ സാങ്ച്വറിയില്‍ ചിത്രീകരിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു കരിമ്പുലിയും അതിന്റെ പരിശീലകനുമായിട്ടുള്ള വീഡിയോ ആണിത്. പിന്നിലൂടെ പതുങ്ങിയെത്തി അയാള്‍ക്കു മേല്‍ കരിമ്പുലി ചാടി വീഴുന്നതാണ് വീഡിയോയിലുള്ളത്. കരിമ്പുലി അയാളെ കടിച്ചു കീറുമെന്ന് തോന്നുമെങ്കിലും മറ്റൊന്നാണ് സംഭവിക്കുന്നത്.  സംസാരിച്ചു നിൽക്കു​മ്പോള്‍ പിറകിൽ പതുങ്ങിയെത്തുകയും അക്രമിക്കാൻ ചാടിവീഴുകയും ചെയ്യുന്ന കരിമ്പുലി​യെ ഇയാൾ ഇണക്കിയെടുക്കുന്ന വീഡിയോ ആണ്​ വൈറലായത്​.

എഡ്വാര്‍ഡോ സീരിയോ എന്നാണ് ഈ പരിശീലകന്‍റെ പേര് . ഒരു നിമിഷം  തിരിഞ്ഞ് നോക്കിയില്ലായിരുന്നെങ്കില്‍   സീരിയോവിന്‍റെ കഥ കഴിഞ്ഞേനെ.കാല്‍ -എല്‍ എന്നാണ്  കരിമ്പുലിയുടെ പേര് .പിന്നീട്   ബ്ലാക്ക് ജഗ്വാര്‍ വൈറ്റ് ടൈഗര്‍ ഫൗണ്ടേഷന്‍ തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പ്രസ്തുത വീഡിയോ അപ്ലോഡ് ചെയ്തപ്പോഴാണ് വീഡിയോ വൈറല്‍ ആയത്.ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്. പതിമൂന്ന് ലക്ഷത്തിലധികം ലൈക്കും 12 ലക്ഷത്തോളം ഷെയറും വീഡിയോയ്ക്ക് ലഭിച്ചു.വീഡിയോ കാണാം 

.

Trending News