Bomb Threat: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തായ്‌ലാന്റില്‍ അടിയന്തര ലാന്‍ഡിങ്, യാത്രക്കാരെ ഒഴിപ്പിച്ചു

Bomb Threat: പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ ആയിരുന്നു വിമാനം ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2025, 12:49 PM IST
  • എയർ ഇന്ത്യയുടെ എഐ370 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്
  • 156 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്
Bomb Threat: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തായ്‌ലാന്റില്‍ അടിയന്തര ലാന്‍ഡിങ്, യാത്രക്കാരെ ഒഴിപ്പിച്ചു

ഫുക്കെറ്റ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിന് പിറകെ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലാന്‍ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി.

Add Zee News as a Preferred Source

എയര്‍ ഇന്ത്യയുടെ എഐ 379 വിമാനം ആണ് തായ്‌ലാന്റിലെ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. 156 യാത്രക്കാരുമായി പാറക്കല്‍ തുടങ്ങിയ വിമാനം, ശുചിമുറിയിലെ ഭീഷണി സന്ദേശം കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഉടനെ തന്നെ എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

ഉടനെ തന്നെ വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഭീഷണി സാധ്യതകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. രാവിലെ 9.30 ന് ആയിരുന്നു വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പിന്നീട് ഏറെ നേരെ ആന്‍ഡമാന്‍ കടലിന് മുകളില്‍ വട്ടമിട്ട് പറന്നതിന് ശേഷമാണ് ഫുക്കറ്റിലേക്ക് തിരികെ പോയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News