ഓണ്‍ലൈനില്‍ നിന്നും പൂച്ചക്കുട്ടികളെ വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടും!!

ഏകദേശം 12 പൂച്ചകളെ കൈന്‍ കൊന്നതായാണ് പൊലീസ് കണക്ക് കൂട്ടുന്നത്.

Sneha Aniyan | Updated: May 15, 2019, 06:30 PM IST
 ഓണ്‍ലൈനില്‍ നിന്നും പൂച്ചക്കുട്ടികളെ വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടും!!

ണ്‍ലൈനില്‍ നിന്നും പൂച്ചക്കുട്ടികളെ വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടുന്ന യുവാവ് അറസ്റ്റില്‍. ക്രെയ്ഗ്ലിസ്റ്റ് എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയാണ് മിസൗരി സ്വദേശിയായ യുവാവ് പൂച്ചക്കുട്ടികളെ വാങ്ങുന്നത്. 

വൈല്‍ഡ് ഡീര്‍ ലേന് സമീപം നിരവധി പൂച്ചകുഞ്ഞുങ്ങളെ ഇങ്ങനെ കണ്ടെത്തിയതായി സെയിന്‍റ് ചാള്‍സ് കൗന്‍ഡി പൊലീസ് വ്യക്തമാക്കി. മെയ്‌ 6നാണ് ഇരുപതുകാരനായ കൈന്‍ ലൗസാഡാര്‍ എന്ന യുവാവ് സമീപ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.  

ഇതേ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഞെട്ടിയ സംഭവങ്ങള്‍ കണ്ടെത്താന്‍ കാരണമായത്. കഴിഞ്ഞ ജനുവരി മുതല്‍ നിരവധി പൂച്ചകളെ കൈനിന്‍റെ വീടിന് സമീപത്ത് നിന്നുമായി കണ്ടെത്തി.

ഏകദേശം 12 പൂച്ചകളെ കൈന്‍ കൊന്നതായാണ് പൊലീസ് കണക്ക് കൂട്ടുന്നത്. പൂച്ചകളെ കൊന്നു കുഴിച്ചുമൂടുന്നത് ശ്രദ്ധയില്‍പ്പെട്ട ദൃക്സാക്ഷിയുടെ വിശദീകരണമാണ് കൈനിനെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ പൂച്ചകളെ കൊന്നൊടുക്കിയതായി കൈന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പൂച്ചകളെ വാങ്ങി വീട്ടിലേക്ക് കൊണ്ട് പോകുകയും ഞെക്കി കൊല്ലുകയും ചെയ്യും.

ശേഷം തലയും കൈകാലുകളും വേര്‍പ്പെടുത്തി കുഴിച്ച് മൂടും. പണം മുടക്കി മൃഗങ്ങളെ വാങ്ങി കൊല്ലുന്ന കൈനിന് ഇതില്‍ കൂടുതല്‍ ചെയ്യാനാകുമെന്നാണ് അയല്‍വാസിയായ ബ്രെയിന്‍ കോണ്‍ പറയുന്നത്. 

ആശുപത്രി ജീവനക്കാരനായ കൈനിന്‍റെ ശരീരത്തില്‍ കണ്ട മുറിപ്പാടുകളെ പറ്റി ചോദിച്ചപ്പോള്‍ രോഗികള്‍ ആന്തി പറിക്കുന്നതാണെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ അവ പൂച്ചകള്‍ അള്ളിയതാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും കോണ്‍ പറഞ്ഞു.