കോറോണ പ്രതിസന്ധി: 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയർവേസ്

4500 പൈലറ്റുമാരും 16000 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയർവെയ്സിലുള്ളത്.    

Last Updated : Apr 29, 2020, 10:00 AM IST
കോറോണ  പ്രതിസന്ധി: 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയർവേസ്

ലണ്ടൻ: കോറോണ വൈറസ് മൂലമുള്ള സാമ്പത്തിക നഷ്ടം  മറികടക്കാൻ ബ്രിട്ടീഷ് എയർവെയ്സ് 12000 ജീവനക്കാരെ  പിരിച്ചുവിടാനൊരുങ്ങുന്നു.  വിമാനയാത്ര പഴയ നിലവാരത്തിലേക്ക് എത്തുന്നത് വരെ മറ്റു പദ്ധതികൾ  ആവിഷ്കരിക്കുമെന്ന് എയർവെസിന്റെ മാതൃകമ്പനിയായ ഇന്റർ നാഷണൽ എയർലൈൻ ഗ്രൂപ്പ് ഐഎജി അറിയിച്ചു. 

Also read: Corona: അമേരിക്കയിൽ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു 
 

പദ്ധതികൾ ഇപ്പോഴും കമ്പനിയുടെ ആലോചനയിലാണെന്നും എന്നാൽ ബ്രിട്ടീഷ് എയർവെയ്സിലെ മിക്ക ജോലിക്കാരെയും ഇത് ബാധിക്കുമെന്നും ഐഎജി വ്യക്തമാക്കി.    അതേസമയം ഐഎജിയുടെ തീരുമാനത്തെ എതിർത്ത് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ (ബാൽപ) രംഗത്തെത്തിയിട്ടുണ്ട്.  ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനം ദു:ഖകരമാണെന്നും  ഓരോ തൊഴിൽ നഷ്ടത്തിനുമെതിരെ ശക്തമായി പോരാടുമെന്നും ബാൽപ അറിയിച്ചു. 

4500 പൈലറ്റുമാരും 16000 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയർവെയ്സിലുള്ളത്.  ഇപ്പോൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള ഏമർജൻസി സർവീസ് മാത്രമാണ് ബ്രിട്ടീഷ് എയർവെയ്സ് നടത്തുന്നത്.  

കോറോണ ബാധയെ തുടർന്ന് വിമാന യാത്ര പ്രീ-വൈറസ് തലത്തിലേക്ക് മടങ്ങാൻ വർഷങ്ങളെടുക്കുമെന്നാണ് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.  

Trending News